ലുക്കിന്റെ കാര്യത്തിൽ ഇപ്പോഴും മുൻപന്തിയിൽ തന്നെ… ഹോട്ട് ലുക്കിൽ ആരാധക മനം കവർന്ന് നടി കാജൽ അഗർവാൾ…

ബോളിവുഡ് ചിത്രത്തിലൂടെ സഹ നടി വേഷം ചെയ്തുകൊണ്ട് തൻറെ കരിയറിന് തുടക്കം കുറിച്ച താരമാണ് നടി കാജൽ അഗർവാൾ . മൂന്നു വർഷങ്ങൾക്കുശേഷം 2007 ൽ പുറത്തിറങ്ങിയ ലക്ഷ്മി കല്യാണം എന്ന സിനിമയിൽ നായികയായി വേഷമിട്ടു കൊണ്ട് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് കാജൽ എന്ന താരം ചുവടുറപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളിൽ കാജൽ നായികയായി തിളങ്ങി.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ മാത്രമാണ് കാജൽ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലും കന്നടയിലും താരം ഇതുവരെ വേഷമിട്ടിട്ടില്ല. കാജൽ വിവാഹിതയായത് 2020 ലാണ്. ബിസിനെസുകാരനായ ഗൗതം കിച്ചലുവാണ് താരത്തിന്റെ ജീവിതപങ്കാളി. 2022 ഇവർക്ക് ഒരു ആൺകുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിൻറെ പേര് നെയിൽ എന്നാണ് . വിവാദത്തിനു ശേഷവും കാജൽ സിനിമയിൽ സജീവമായി തുടർന്നിരുന്നു.


കാജലിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ ഹേ സിനാമിക, ഗോസ്റ്റി എന്നീ സിനിമകളാണ്. ഇനി കാജലിന്റെതായി പുറത്തിറങ്ങാൻ ഉള്ളത് കമൽഹാസൻ പ്രധാന വേഷത്തിൽ എത്തുന്ന ഇന്ത്യൻ ടു ആണ് . മുംബൈയിലാണ് കാജൽ ജനിച്ചതും വളർന്നതും . താരത്തിന്റെ സഹോദരി നിഷയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വിവാഹ ശേഷം കാജലിനെ കൂടുതൽ ഗ്ലാമർ ലുക്കിലാണ് കാണാൻ സാധിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് കാജലിന്റെ പുത്തൻ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ്. നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയ താരത്തിന്റെ ലുക്കാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിംഗ്  നിർവഹിച്ചിരിക്കുന്നത് ആസ്ത ശർമ്മ ആണ് . താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയത് ക്രഫറ്റിംഗ്‌ ഇമോഷൻസ് ആണ് . അനാമികഖന്നയുടെ ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.