കഴിഞ്ഞവർഷം തമിഴിൽ പ്രദർശനത്തിനെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. മണിരത്നത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കിയ ഈ ചിത്രം 500 കോടിയിൽ അധികമാണ് കളക്ഷൻ നേടിയതെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ആദ്യഭാഗം ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അന്നുമുതൽ രണ്ടാം ഭാഗത്തിന് ആയുള്ള കാത്തിരിപ്പിലാണ്. ചിത്രീകരണവും ഒരുമിച്ച് നടത്തിയത് കൊണ്ട് തന്നെ രണ്ടാം ഭാഗവും അധികം വൈകാതെ പ്രദർശനത്തിന് എത്തുകയാണ്. ആദ്യഭാഗം പുറത്തിറക്കിയത് പോലെ തന്നെ തമിഴിന് പുറമേ ഹിന്ദി തെലുങ്ക് കന്നട മലയാളം ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൻറെ ശ്രദ്ധേയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. നിരവധി മലയാള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജയറാം, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, ലാൽ, ബാബു ആന്റണി, റിയാസ് ഖാൻ തുടങ്ങിയ മലയാളി താരങ്ങളും ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വേഷമിട്ടിരുന്നു.നടി ഐശ്വര്യ ലക്ഷ്മി ഈ ചിത്രത്തിൽ പൂങ്കുഴലീ എന്ന അതിമനോഹരമായ വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ആദ്യഭാഗത്തിൽ വേഷമിട്ട നായികമാർക്കൊപ്പം തന്നെ കയ്യടികൾ സ്വന്തമാക്കാൻ ഐശ്വര്യയുടെ ഈ കഥാപാത്രത്തിനും സാധിച്ചിരുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് പൂങ്കുഴലി എന്നതും ഐശ്വര്യ പറഞ്ഞിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി ഐശ്വര്യ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. താൻ പൂങ്കുഴലി എന്ന കഥാപാത്രം ആകാൻ വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കണ്ട് ഒരു വിഡ്ഢിയെ പോലെ ഞാൻ ഇരുന്നു ചിരിക്കുന്നു , ടി എസ് ടീമിനൊപ്പം ഞാൻ ഒരിക്കൽ കൂടി ആ ഓർമ്മകളിലൂടെ യാത്ര ചെയ്തു എന്നുകൂടി വീഡിയോയ്ക്ക് ഒപ്പം കുറിച്ചുകൊണ്ടാണ് താരം പോസ്റ്റ് ഇട്ടിരിക്കുന്നത്. കഥാപാത്രം പോലെ തന്നെ ഒരു സമുദ്രകുമാരിയാണ് ഐശ്വര്യ എന്നും ആരാധകർ കമൻറ് നൽകിയിരിക്കുന്നു.