മികച്ച ഒരു കഥാപാത്രം ആദ്യ ചിത്രത്തിലൂടെ തന്നെ ലഭിക്കുകയും അതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താരമാണ് നടി അന്നാ രാജൻ . അന്ന തന്റെ ആദ്യ ചിത്രമായ അങ്കമാലി ഡയറിസിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ശോഭിച്ച താരമാണ്. ഒരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമായിരുന്നു അന്നയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചത്. ആദ്യ ചിത്രത്തിനുശേഷം പിന്നീട് അന്നയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രത്തിലാണ്.
തുടർന്ന് നിരവധി അവസരങ്ങൾ അന്നയെ തേടി എത്തി. എന്നാൽ പിന്നീട് ലഭിച്ച വേഷങ്ങൾ ഒന്നും തന്നെ ആദ്യ ചിത്രത്തിലേതുപോലെ ആയിരുന്നില്ല. എന്നാൽ അഭിനയരംഗത്ത് താരം ഏറെ സജീവമാണ്. പലപ്പോഴും താരം ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പരാജയപ്പെടുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അന്നയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം തിരിമാലി ആണ് . ഇനി പ്രദർശനത്തിന് എത്താൻ ഉള്ളത് ഇടുക്കി ബ്ലാസ്റ്റേഴ്സ് എന്ന സിനിമയാണ്. കൂടാതെ മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് അന്നയും . സിനിമ കഴിഞ്ഞാൽ താരം പിന്നെ കൂടുതലായി പ്രത്യക്ഷപ്പെടുന്നത് പൊതുപരിപാടികളിൽ ആണ് . ഈ അടുത്തിടെ നിരവധി ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത അന്നയുടെ ചിത്രങ്ങളെല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. പലരും ഈ ചിത്രങ്ങൾ കണ്ട് താരം ഹണി റോസിന് ഒരു വെല്ലുവിളിയാകുമോ എന്ന തരത്തിൽ രസകരമായ കമന്റുകളും നൽകിയിരുന്നു. ഇത്തരം ചടങ്ങുകളിൽ എല്ലാം തന്നെ അന്ന എത്താറുള്ളത് സ്റ്റൈലിഷ് കോസ്റ്റ്യൂമിലും ഗ്ലാമർ ലുക്കിലും ആണ് .
കഴിഞ്ഞ ദിവസം അന്ന അടൂർ എക്സ് പീരിയ മൊബൈൽസിൽ ഒരു ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ഇതിൻറെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. തരട്ടെ മേക്കപ്പ് ചെയ്തിരിക്കുന്നത് വിനി ആണ് . അന്നയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അലിഫ് നാസറാണ്. ഈ ചിത്രങ്ങളിൽ അന്ന ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.