ആൻഡ്രിയ ജെർമിയ നായകയായി എത്തുന്ന പുത്തൻ ചിത്രം നോ എൻട്രി..! ട്രെയിലർ കാണം…!

തെന്നിന്ത്യൻ താരസുന്ദരി നടി ആൻഡ്രിയ ജെർമിയയെ നായികയാക്കി കൊണ്ട് ആർ അലഗുകാർത്തിക് ഒരുക്കുന്ന പുത്തൻ ചിത്രമാണ് നോ എൻട്രി. ഉടൻ റിലീസിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇപ്പോൾ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ വീഡിയോ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ട്രെയിലർ വീഡിയോ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഇത്തരമൊരു പുത്തൻസൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയൽ ആദ്യമായാകും വരുന്നത് എന്നും അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഒരുങ്ങുന്ന ഈ ചിത്രം ആക്ഷൻ സർവൈവൽ ത്രില്ലർ കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഒരു സംഘം യുവാക്കളും യുവതികളും വൈറസ് ബാധിച്ച ഒരു നായ്ക്കൂട്ടമുള്ള ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കുടുങ്ങിപ്പോകുന്നതാണ് ചിത്രത്തിന്റെ കഥ .

പ്രധാന വേഷം ചെയ്യുന്ന നടി ആൻഡ്രിയയുടെ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിൻറെ ഹൈലൈറ്റ് ആയി മാറുന്നത് എന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. ഇതിൻറെ ട്രെയിലർ നമ്മളോട് പറയുന്നത് ആദ്യാവസാനം വരെ ശ്വാസമടക്കിപ്പിടിച്ച് പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ഈ ചിത്രത്തിന് സാധിക്കും എന്നാണ് . ആൻഡ്രിയയോടൊപ്പം ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് മാനസ്, ജാൻവി, ജയശ്രീ , സതീഷ്, അധവ് കണ്ണദാസൻ,പ്രതാപ് പോത്തൻ, രണ്യ, സാക്ഷി അഗർവാൾ എന്നിവരാണ് . രമേശ് ചക്രവർത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രദീപ് ഈ രാഘവാണ് എഡിറ്റിംഗ് നിർവഹിച്ചത് . ഉടൻ തന്നെ റിലീസ് തീയതി അറിയിക്കുമെന്നാണ് പറയപ്പെടുന്നത് . ജംബോ സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ശ്രീധർ അരുണാചലം ആണ്. പിസാസ് 2, കാ, മല്ലിഗൈ, എന്നീ ചിത്രങ്ങളിലും ബോബി ആന്റണിയുടെയും ദിനേശ് സെൽവരാജിന്റെയും ചിത്രങ്ങളിൽ ആൻഡ്രിയ തന്നെയാണ് നായികയായി വേഷമിടുന്നത്.