സെറ്റും മുണ്ടും ധരിച്ച് അതീവ സുന്ദരിയായി നമ്മുടെ ബാലാമണി… നവ്യയുടെ വിഷു സ്പെഷ്യൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷം ചെയ്തു സിബി മലയിൽ അണിയിച്ചൊരുക്കിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് നടി നവ്യ നായർ. കലോത്സവ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച് ശ്രദ്ധിക്കപ്പെട്ട ഈ താരം പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വരികയായിരുന്നു. ഇഷ്ടം വമ്പൻ ഹിറ്റ് ആയതോടെ മലയാള ചലച്ചിത്ര ലോകത്ത് നവ്യ എന്ന താരവും ചുവടുറപ്പിക്കാൻ തുടങ്ങി.

പിന്നീട് ഇറങ്ങിയ ഓരോ ചിത്രവും മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളും പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ ചിത്രങ്ങളുമായിരുന്നു. നവ്യയുടെ കരിയറിൽ പൊൻതൂവൽ ആയി മാറിയ കഥാപാത്രമായിരുന്നു നന്ദനത്തിലെ ബാലാമണി,ഇതിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ താരം കരസ്ഥമാക്കിയിരുന്നു. ഇന്നും താരം ആ കഥാപാത്രമായാണ് പല പ്രേക്ഷകരും ഈ താരത്തെ ഓർക്കുന്നത്.


സിനിമയിൽ ശോഭിച്ചുകൊണ്ട് നിന്ന താരം വിവാഹത്തെ തുടർന്ന് അഭിനയരംഗത്തോട് താൽക്കാലികമായി വിട പറയുകയായിരുന്നു. ഇടയ്ക്ക് ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നു എങ്കിലും ആ ചിത്രത്തിനും താരത്തിനും വേണ്ടത്ര ശ്രദ്ധ നേടിയെടുക്കുവാൻ സാധിച്ചിരുന്നില്ല. രണ്ടുവർഷം മുമ്പാണ് നവ്യ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ കടന്നുവന്ന താരം പിന്നീട് സിനിമയിലും ശക്തമായ തിരിച്ചുവരവ് നടത്തി. ഒരുത്തി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് താരം വീണ്ടും സജീവമായിരിക്കുകയാണ്. ജാനകി ജാനേയാണ് ഇനി നവ്യയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം .

ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധ നേടുന്നത് നവ്യയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. തനി നാടൻ ലുക്കിൽ സെറ്റും മുണ്ടും ധരിച്ച് അതീവ സുന്ദരിയായാണ് നവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ശബരിനാഥും താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് നമിതയും ആണ് . കസവുകട എന്ന ബ്രാൻഡിന്റെ വസ്ത്രമാണ് നവ്യ ധരിച്ചിട്ടുള്ളത്. നവയുടെ ഈ മനോഹരമായ ചിത്രങ്ങൾ നിതിൻ സി നന്ദകുമാറാണ് പകർത്തിയത്. ചിത്രങ്ങൾ കണ്ട് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത് നവ്യയ്ക്ക് ചേരുന്നത് ഇത്തരം വേഷമാണ് എന്നാണ്.