ചെറുപ്രായമുള്ള നടിമാർ അഭിനയരംഗത്ത് ശോഭിച്ചു നിൽക്കുന്നതുകൊണ്ട് തന്നെ വിവാഹശേഷം എത്തുന്ന താരങ്ങൾക്ക് പൊതുവേ നായിക വേഷങ്ങൾ ലഭിക്കുന്നത് വിരളമാണ്. സഹനടി , അമ്മ വേഷങ്ങളിലേക്ക് ഇവർ ചുരുങ്ങി പോകാറുണ്ട്. ഇനി നായികയായി ശോഭിച്ചതിനുശേഷം വിവാഹത്തിനു വേണ്ടി താൽക്കാലിക ഇടവേളയെടുത്ത് തിരിച്ചെത്തുന്ന താരങ്ങളുടെ കാര്യമായാലും ഇതൊക്കെ തന്നെയാണ്. തങ്ങളുടെ കഴിവുകൊണ്ട് അഭിനയരംഗത്ത് പിടിച്ചുനിൽക്കുക എന്നത് വലിയൊരു കടമ്പ തന്നെയാണ്.
വിവാഹിതയായതിനു ശേഷം അഭിനയരംഗത്തേക്ക് എത്തുകയും നായികയായി തന്നെ വേഷമിട്ട് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് നടി നൈല ഉഷ . ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു പോരുന്ന ഈ താരം 2013ലാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. 2007ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഒരു മകൻറെ അമ്മ കൂടിയായ നൈല സിനിമയിലേക്ക് ചുവട് വെച്ചപ്പോൾ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചത്.
മെഗാസ്റ്റാറിന് ഒപ്പമായിരുന്നു ആദ്യ ചിത്രം എങ്കിലും അത് വേണ്ടത്ര ശ്രദ്ധ നേടിയില്ല . എന്നാൽ അതേ വർഷം തന്നെ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രം താരത്തെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നൈല മലയാള സിനിമയിൽ സജീവമായി. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ ശക്തയായ കഥാപാത്രം താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു.
സിനിമകളിൽ സജീവമായെങ്കിലും നൈല തൻറെ ജോലി വിട്ടുകളഞ്ഞിരുന്നില്ല. ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് ലീവെടുത്ത് നാട്ടിലെത്തുകയാണ് താരം ചെയ്യാറുള്ളത്. ഒട്ടേറെ ആരാധകരുള്ള നൈല തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വളരെ വേഗം വൈറലായി മാറാറുണ്ട്. പ്രായത്തെ വെല്ലുന്ന ലുക്കിലും സ്റ്റൈലിലും ആണ് താരം ഇപ്പോഴും കാണപ്പെടുന്നത്. ഇപ്പോഴിതാ നൈല തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോസ് ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ആഷ് കളർ ലെഹങ്ക ധരിച്ച് അതിമനോഹരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലേബൽ എം ബ്രാൻഡിന്റേതാണ് കോസ്റ്റ്യൂം. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഫെമി ആൻറണിയാണ്. സ്റ്റൈലിംഗ് നിർവഹിച്ചത് പുഷ്പ മാത്യു . ജിക്സൺ ഫ്രാൻസിസ് ആണ് നൈലയുടെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.