പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ താരത്തിന്റെ നായികയായി കൊണ്ട് മലയാളചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി മാളവിക മോഹനൻ . കെ യു മോഹനൻ എന്ന ഛായാഗ്രഹകന്റെ മകളാണ് മാളവിക ആയതിനാൽ തന്നെ ചലച്ചിത്രലോകത്തേക്കുള്ള കടന്നുവരവിന് താരത്തിന് എളുപ്പമായിരുന്നു. എന്നാൽ ആദ്യചിത്രം വേണ്ടത്ര വിജയം നേടിയില്ല പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം ആസിഫ് അലി ചിത്രത്തിലൂടെ താരം വീണ്ടും തിരിച്ചെത്തി.
സമ്മിശ്ര പ്രതികരണങ്ങൾ കരസ്ഥമാക്കിയെങ്കിലും വേണ്ടത്ര ഒരു ശ്രദ്ധ ഈ ചിത്രത്തിനോ ഇതിലെ താരങ്ങൾക്കോ ലഭിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ താരം കണ്ണട ഹിന്ദി ഭാഷ ചിത്രങ്ങളിൽ അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി ചിത്രമായ ഡിഗ്രേറ്റ് ഫാദറിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് . ഇതിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു ചിത്രവും മികച്ച പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. വൈകാതെ തമിഴിലേക്കും രംഗപ്രവേശനം ചെയ്ത താരം അവിടെ തന്റെ സ്ഥാനം ഉറപ്പിച്ച് എടുക്കുകയും ചെയ്തു.
വിജയ് ചിത്രം മാസ്റ്ററിൽ താരത്തിന്റെ നായികയായി വേഷമിട്ടത്തിനു ശേഷമാണ് മാളവിക തമിഴ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. അതിനുശേഷം മാരൻ എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായും അഭിനയിച്ചു. അവസാനമായി താരത്തിന്റെതായി പുറത്തിറങ്ങിയത് മലയാള ചിത്രം ക്രിസ്റ്റിയാണ്. താരത്തിന്റെ പുത്തൻ പ്രോജക്ട് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന പാ രഞ്ജിത്ത് ചിയാൻ വിക്രം ചിത്രം തങ്കലാൻ ആണ് . ഒരു ബോളിവുഡ് ചിത്രവും താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമായ മാളവിക മോഹനൻ മിക്കപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത് ഗ്ലാമറസ് വേഷങ്ങളിലാണ്. അതിനാൽ തന്നെ നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിൽ താരത്തെ പിന്തുടരുന്നത്. ഇപ്പോൾ മാളവിക ആരാധകർക്കായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന തൻറെ ചിത്രങ്ങളാണ്. ഡംബലുകൾ എടുത്തു പോകുന്നത് ഹാൻഡ് ബാറിൽ തൂങ്ങി കിടക്കുന്നതുമായ നിരവധി ഫോട്ടോസ് ആണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രങ്ങൾ കണ്ട് ആരാധകരിൽ ചിലർ കമൻറ് ചെയ്തിട്ടുള്ളത് ഹോട്ടി എന്നാണ്.