പത്തൊൻപതാം നൂറ്റാണ്ടിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ കയാദുവിന്റെ ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

ചരിത്രത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത പുറത്തിറക്കിയ ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട് . സിജു വിൽസൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് ചുവട് വെച്ച് അന്യഭാഷ താരമാണ് നടി കയാദു ലോഹർ. അസം സ്വദേശിനിയായ കന്നഡ ചിത്രമായ മുഗിൽപേട്ടയിൽ നായികയായി വേഷമിട്ടുകൊണ്ടാണ് തൻറെ കരിയറിന് തുടക്കം കുറിക്കുന്നത്.

ആദ്യ മലയാള ചിത്രത്തിൽ മികച്ച ഒരു വേഷം തന്നെയാണ് ഈ താരത്തിനായി കാത്തുവെച്ചത്. നങ്ങേലി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് കയാദു ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രം മികച്ച പ്രേക്ഷകശ്രദ്ധ നേടിയതോടെ കയാദു എന്ന താരവും മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടി. മലയാളം കന്നട എന്നിവയ്ക്ക് പുറമെ തെലുങ്ക് മാറാത്ത ചിത്രങ്ങളിലും കയാദു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റ് രണ്ട് മലയാള ചിത്രങ്ങൾ കൂടി താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുകയാണ്. രണ്ടു ചിത്രങ്ങളും ഷൂട്ടിംഗ് പൂർത്തീകരിച്ചിട്ടുണ്ട്.

ടോവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അജയന്റെ രണ്ടാം മോഷണം, താരം എന്നിവയാണ് ആ ചിത്രങ്ങൾ . കയാതുവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം മറാത്തി ചിത്രമായ ഐ പ്രേം യു ആണ് . മോഡലിങ്ങിൽ ശോഭിച്ചുകൊണ്ട് സിനിമയിലേക്ക് ചുവടുവെച്ച നിരവധി നായകന്മാരിൽ ഒരാൾ ആണ് കയാദു . ആയതിനാൽ തന്നെ ഹോട്ട് ഗ്ലാമർ വേഷങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാണുന്നത് പതിവ് കാഴ്ചയാണ്.

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത് കായദുവിന്റെ ഗ്ലാമറസ് ലുക്ക് ഫോട്ടോഷൂട്ട് ആണ് . ബ്ലാക്ക് ഔട്ട്‌ ഫിറ്റിൽ സ്റ്റൈലിഷ് ആയാണ് കയാദു ഈ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഈ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് സഹിൽ ഷായാണ് . സാക്ഷി നഹറിൻ ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്തിട്ടുള്ളത് ഹർപ്രീത് സോധിയാണ്.