ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശോഭിച്ചുകൊണ്ട് തന്റെ കരിയർ പടുത്തുയർത്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്റെ മികവ് തെളിയിച്ച സാനിയ ഒട്ടും വൈകാതെ മലയാളം സിനിമയുടെ ഭാഗമാകുകയായിരുന്നു. ബാലതാരമായി ബാല്യകാലസഖി എന്ന ചിത്രത്തിൽ വേഷമിടാൻ അവസരം ലഭിച്ച സാനിയ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ശോഭിച്ചു.
പതിനാറാം വയസ്സിൽ തന്നെ താരത്തെ തേടി നായിക വേഷങ്ങളും വന്നുചേർന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച ഈ താരം ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാർക്കൊപ്പം വളർന്നു കഴിഞ്ഞിരിക്കുന്നു. നായികയായും സഹനടിയായും നിരവധി മലയാള സിനിമകളുടെ ഭാഗമാകുവാൻ സാനിയക്ക് സാധിച്ചിട്ടുണ്ട്. നിവിൻ പോളിയെ നായകനാക്കി അണിയിച്ചൊരുക്കിയ സാറ്റർഡേ നൈറ്റിലാണ് സാനിയ അവസാനമായി അഭിനയിച്ചത്. ഇനി താരത്തിന്റെതായി പുതിയ ചിത്രങ്ങൾ ഒന്നും അനൗൺസ് ചെയ്തട്ടില്ല.
യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഈ താരം ഈയടുത്ത് തന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി കെനിയയിലേക്ക് ഒരു സോളോ ട്രിപ്പ് പോയിരുന്നു. അവിടെ നിന്ന് താരം പങ്കുവെച്ച ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെയായി താരം പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാനിയയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീല ലെഹങ്കയിൽ അതീവ സുന്ദരിയായി ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
മെയ്ഡ് ബൈ മിലന്റെ കോസ്റ്റ്യൂം ആണ് സാനിയ ധരിച്ചിട്ടുള്ളത്. പ്ലാൻ ബി ആക്ഷൻസിനു വേണ്ടി ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജിബിൻ ആർട്ടിസ്റ്റ് ആണ് . സാംസൺ ലെയ് ആണ് സാനിയയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ സാനിയയുടെ ഈ പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടിയെടുത്തിരുന്നു. അവതാരകയും നടിയുമായ പേളി മാണി ഉൾപ്പെടെ നിരവധി പ്രേക്ഷകർ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.