ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് നടി ജ്യോതി കൃഷ്ണ. ആദ്യകാലങ്ങളിൽ സിനിമയിൽ ചെറിയ റോളുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ആദ്യമായി വേഷമിടുന്നത് ലാസ്റ്റ് ബെഞ്ച് എന്ന ചിത്രത്തിലാണ്. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, ഗോഡ് ഫോർ സെയിൽ, ഇത് പാതിരാമണൽ, ടോൾസ്, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിലെ റോളുകൾ ചെറുതായിരുന്നെങ്കിലും അത് താരത്തിന് ശ്രദ്ധ നേടിക്കൊടുത്തു.
ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രം ആക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചതോടെ താരം അഭിനയരംഗത്ത് കൂടുതൽ ശോഭിക്കുവാൻ ആരംഭിച്ചു. ദിലീപിന്റെ നായികയായി ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലും വേഷമിട്ടു ഈ ചിത്രവും താരത്തിന് മികച്ച സ്വീകാര്യത നേടിക്കൊടുത്തു. ഈ ചിത്രത്തിനുശേഷമായിരുന്നു താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചത്. ഇതിലെ താരത്തിന്റെ വേഷം അല്പം നെഗറ്റീവ് ടച്ചോടു കൂടിയതായിരുന്നു.
ജ്യോതി അവസാനമായി വേഷമിട്ടത് മൂന്നാം നാൾ ഞായറാഴ്ച, ആമി തുടങ്ങിയ സിനിമകളിലാണ്. 2017 ലാണ് ജ്യോതി വിവാഹിതയാകുന്നത് അതിനുശേഷം താരം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. താഴത്തെ വിവാഹം ചെയ്തിരിക്കുന്നത് മലയാളത്തിൽ തന്നെ മറ്റൊരു ശ്രദ്ധേയ താരമായ രാധികയുടെ സഹോദരനാണ്. നിലവിൽ ഭർത്താവിന് ഒപ്പം ദുബായിൽ ജീവിക്കുന്ന ജ്യോതി ഇനിയും മികച്ച അവസരങ്ങൾ ലഭിച്ചാൽ സിനിമയിൽ അഭിനയിക്കുമെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അഭിനയരംഗത്തെ സജീവമല്ലെങ്കിലും ജോലി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായ ഒരു താരമാണ്. നിരവധി ചിത്രങ്ങൾ താരം തന്നെ ആരാധകർക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. പതിവുപോലെ ജ്യോതി പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ബീച്ചിൽ നിന്നുള്ള തൻറെ അതിമനോഹര ചിത്രങ്ങളാണ് ജ്യോതി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് . ചിത്രങ്ങൾക്ക് താഴെ വന്ന കമന്റുകളിൽ താരം സിനിമയിലേക്ക് തിരിച്ച് വരാത്തതിലുള്ള പ്രേക്ഷകരുടെ പരാതികളും ഉണ്ട് .