ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടി രചന നാരായണൻകുട്ടി…!

തീർത്ഥാടനം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് നടി രചന നാരായണൻകുട്ടി . പിന്നീട് നിഴൽക്കൂത്ത് എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലും രചന അഭിനയിക്കുകയുണ്ടായി. പിന്നീട് തന്നെ പഠനം പൂർത്തീകരിച്ച് താരം റേഡിയോ ജോക്കിയായി തൃശ്ശൂർ റേഡിയോ മാംഗോയിൽ ജോലി ചെയ്യുകയും ചെയ്തു. പിന്നീട് മലയാള സിനിമയിലേക്ക് രചന എത്തുന്നത് 10 വർഷങ്ങൾക്കുശേഷമാണ്.

പിന്നീടുള്ള വരവിന് കാരണമായത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയാണ്. ഈ പരിപാടിയിലേക്ക് വത്സല മാഡം എന്ന കഥാപാത്രമായി വേഷമിട്ട രചന മികച്ച പ്രകടനം ഇതിൽ കാഴ്ചവച്ചതോടെ സിനിമയിലേക്കും അവസരം ലഭിച്ചു. ജയറാമിന്റെ നായികയായി ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള അവസരമാണ് താരത്തെ തേടിയെത്തിയത്. ഈ ചിത്രത്തിൽ വേഷമിട്ടത്തിനു ശേഷം നിരവധി അവസരങ്ങൾ രചനക്ക് ലഭിച്ചു. ഇവയിൽ ആമേൻ , പുണ്യാളൻ അഗർബത്തീസ് എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു.

ഒട്ടേറെ മലയാള ചിത്രങ്ങളിൽ നായികയായും സഹനടിയായും എല്ലാം രചന അഭിനയിച്ചിട്ടുണ്ട്. 2011 ൽ ഈ താരം വിവാഹിതയായി എങ്കിലും അതെല്ലാം ഒരു വർഷം മാത്രമാണ് നിലനിന്നത്. മികച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ് രചന. നിലവിൽ രചന താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്. മോഹൻലാലിനൊപ്പം വേഷമിട്ട് ആറാട്ട് എന്ന ചിത്രമാണ് രചനയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം .

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് രചന തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. രചന പങ്കുവെച്ചിരിക്കുന്നത് തൻറെ മിറർ സെൽഫികളാണ്. പ്രേക്ഷകർ സ്ക്രീനിൽ കൂടുതലും നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള രചനയുടെ ഇത്തരമൊരു ഗെറ്റപ്പ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിൽ ഏത് ചിത്രമാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്നുകൂടി രചന പോസ്റ്റിലൂടെ ആരാധകരോട് ചോദിച്ചിട്ടുണ്ട്.