ഇനി കേക്ക് മുറിച്ചുള്ള ആഘോഷം… വീണ്ടും ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മലയാളത്തിൻറെ ഫാഷൻ ക്വീൻ സാനിയ…

വളരെ ചുരുങ്ങിയ സമയം കൊണ്ട് അതും തന്റെ ചെറുപ്രായത്തിൽ തന്നെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത യുവതാര സുന്ദരിയാണ് നടി സാനിയ . ഒരു ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി കരിയറിന് തുടക്കം കുറിച്ച സാനിയ എന്നിപ്പോൾ മലയാള സിനിമയിലെ ഒരു മുൻനിര നായികയായി മാറിക്കഴിഞ്ഞു. മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന ടൈറ്റിൽ പോലും ഈ താരത്തിന് ലഭിച്ചു കഴിഞ്ഞു ഇത്രയേറെ ഫാഷൻ സെൻസ് ഉള്ള മറ്റൊരു നായിക മലയാള സിനിമയിൽ ഉണ്ടോ എന്ന കാര്യവും സംശയമാണ്.

ഏതു വേഷത്തിൽ എത്തിയാലും സാനിയ അടിപൊളിയാണ് എന്നാണ് ആരാധകരുടെയും കമൻറ്. ഇക്കഴിഞ്ഞ ഏപ്രിൽ 20 ന് ആയിരുന്നു സാനിയയുടെ ഇരുപത്തിയൊന്നാം ജന്മദിനം. ഇത്തവണ താരം തൻറെ ജന്മദിനം ആഘോഷിച്ചത് കെനിയയിലേക്ക് ഒരു സോളോ ട്രിപ്പ് പ്ലാൻ ചെയ്തു കൊണ്ടായിരുന്നു . ആയതിനാൽ തന്നെ താരം വീണ്ടും തൻറെ സുഹൃത്തുക്കൾക്കായി ഒരു ബർത്ത് ഡേ സെലിബ്രേഷൻ കൂടി നടത്തിയിരിക്കുകയാണ്.

ലൈറ്റ് ബ്ലൂ കളർ ഫ്രോക്കിൽ പതിവ് പോലെ അതീവ ഗ്ലാമർ ലുക്കിൽ തന്നെയാണ് തൻറെ ബർത്ത് ഡേ സെലിബ്രേഷന് അനിയ എത്തിയത്. താരം തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങളാണ് ഇപ്പോൾ സാനിയയുടെ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. താരത്തിന്റെ ഉറ്റ സുഹൃത്തായ യാമി ആണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. കമൻറ് ബോക്സിൽ കൂടുതലും താരത്തിന് നേർന്നിട്ടുള്ള ആശംസകൾ ആണ് . 21 വയസ്സ് ആയിട്ടുള്ളൂ , എപ്പോഴും ബർത്ത് ഡേ സെലിബ്രേഷൻ ആണോ എന്നീ കമന്റുകളും ചിത്രങ്ങൾക്ക് താഴെ വന്നിട്ടുണ്ട്.

ഒരുപാട് ചിത്രങ്ങളിൽ ഒന്നും വേഷമിട്ടില്ലെങ്കിലും താരത്തിന്റെ മിക്ക വേഷങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ നേടിയവയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സാറ്റർഡേ നൈറ്റിലാണ് സാനിയ അവസാനമായി അഭിനയിച്ചത്. അതിനുശേഷം പുതിയ പ്രോജക്ടുകൾ ഒന്നും തന്നെ സാനിയ കമ്മിറ്റ് ചെയ്തിട്ടില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു നിൽക്കുന്ന സാനിയ തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും നിരവധി ഡാൻസ് വീഡിയോസും ആരാധകർക്കായി നിരന്തരം പങ്കുവെക്കാറുണ്ട്.