ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഹോട്ട് ലുക്കിൽ തിളങ്ങി നടി ശ്രിന്ദ… താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ…

സഹ സംവിധായകയായി തൻറെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുകയും പിന്നീട് സഹനടിയായി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും അഭിനയരംഗത്ത് ശോഭിക്കുകയും ചെയ്ത താരമാണ് നടി ശ്രിന്ദ . ചെറു വേഷങ്ങൾ ചെയ്തു കരിയറിന് തുടക്കം കുറിച്ച ഈ താരം അന്നയും റസൂലും എന്ന ചിത്രത്തിലെ റോളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറി. അതിനുശേഷം 1983 എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി രംഗപ്രവേശനം ചെയ്തപ്പോൾ വമ്പൻ പ്രേക്ഷക സ്വീകാര്യതയും ശ്രിന്ദയ്ക്ക് ലഭിച്ചു. ഇതിലെ സുശീല എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നു.

മലയാളി പ്രേക്ഷകർക്ക് ഈ താരത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓടിയെത്തുന്നതും 1983ലെ ഈ കഥാപാത്രം തന്നെയാണ്. നടിയായും സഹനടിയായും നിരവധി വേഷങ്ങൾ താരം സ്ക്രീനിൽ അവതരിപ്പിച്ചു. നിരവധി സിനിമകളാണ് ഇന്ന് ഈ താരത്തിന് ഉള്ളത് അതിൽ മിക്കതും മികച്ച കഥാപാത്രങ്ങളും ആയിരിക്കും. ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തിയ ഇരട്ട എന്ന ചിത്രമാണ് അവസാനമായി ഇറങ്ങിയ ശ്രിന്ദയുടെ ചിത്രം .

ഭീഷ്മ പർവ്വം, കുറ്റവും ശിക്ഷയും , ഫ്രീഡം ഫൈറ്റ്, മേ ഹൂം മൂസ, പന്ത്രണ്ട് എന്നിവയാണ് കഴിഞ്ഞവർഷം പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ . തനിക്ക് ലഭിക്കുന്ന ഓരോ വേഷവും അതിഭംഗിയായി സ്ക്രീനിൽ അവതരിപ്പിക്കാൻ ശ്രിന്ദ ശ്രമിക്കാറുണ്ട്. സീരിയസ് റോളുകൾ പോലെ തന്നെ ഹാസ്യവേഷങ്ങളും ശ്രിന്ദ മനോഹരമായി കൈകാര്യം ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മറ്റു നടിമാരെ പോലെ തന്നെ ഏറെ സജീവമാണ് ശ്രിന്ദയും.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് ശ്രിന്ദ നടത്തിയ പുത്തൻ ഗ്ലാമറസ് ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആണ് . ഏതായാലും താരത്തിന്റെ ഈ ഫോട്ടോഷൂട്ട് വീഡിയോയും ചിത്രങ്ങളും കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പച്ചനിറത്തിലുള്ള ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അൻഷിഫ് ആണ് . ശ്രിന്ദയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത് സാറ മേക്കോവറാണ്.