വർക്കൗട്ട് വീഡിയോ പങ്കുവെച്ച് നടി അഹാന കൃഷ്ണ.. വീഡിയോ ഏറ്റെടുത്ത് ആരാധകർ…

മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് തന്നെ ചുവട് വയ്ക്കുന്ന നിരവധി താരങ്ങളുടെ മക്കളെ നമ്മൾ കണ്ടിട്ടുള്ളതാണ്. ഏത് ഭാഷാ ചിത്രത്തിൽ ആണെങ്കിലും ഇതൊരു പതിവ് കാഴ്ചയും ആണ് . എന്നാൽ മാതാപിതാക്കളുടെ ലേബലിൽ അഭിനയരംഗത്തേക്ക് എത്തുന്നവർ എല്ലാം തന്നെ ആ മേഖലയിൽ ശോഭിക്കുന്നവർ ആയിരിക്കുകയില്ല. സിനിമ രംഗത്തേക്ക് എത്തിപ്പെടുന്നത് എളുപ്പമാണ് എങ്കിലും അവിടെ പിടിച്ചുനിൽക്കാൻ സ്വന്തം കഴിവുകൾ തന്നെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ചുരുക്കം ചില താരങ്ങളുടെ മക്കൾ മാത്രമാണ് മലയാള ചലച്ചിത്രരംഗത്ത് ശോഭിച്ചിട്ടുള്ളൂ.

അതിൽ എടുത്തു പറയാവുന്ന ഒരു താരപുത്രിയാണ് നടി അഹാന കൃഷ്ണ . നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത മകളാണ് അഹാന. അച്ഛൻറെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് അഹാന കടന്നുവന്നത് 2014ൽ ആണ്. ഞാൻ സ്റ്റീവ് ലൂപ്പസ് എന്ന ചിത്രത്തിലൂടെ . എന്നാൽ ഈ ചിത്രം പരാജയപ്പെട്ടതോടെ താരം അഭിനയരംഗത്ത് നിന്നും അപ്രത്യക്ഷമായി. പിന്നീട് മൂന്നുവർഷങ്ങൾക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലാണ് അഹാന വീണ്ടും അഭിനയിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ നായിക വേഷം ആയിരുന്നില്ല താരത്തിന് കരുതിവച്ചിരുന്നത് , നായകനായ നിവിൻ പോളിയുടെ സഹോദരി റോളിൽ ആണ് ഈ ചിത്രത്തിൽ അഹാന ശോഭിച്ചത്. പിന്നീട് ചെറിയൊരു ഗ്യാപ്പിന് ശേഷം പുറത്തിറങ്ങിയ ലൂക്കാ എന്ന ചിത്രത്തിലൂടെ അഹാന നായികയായി തിളങ്ങുകയും ഒപ്പം നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

നാൻസി റാണി, അടി തുടങ്ങി രണ്ടു ചിത്രങ്ങളാണ് ഇനി അഹാനയുടേതായി റിലീസ് ചെയ്യാൻ ഒരുങ്ങി നിൽക്കുന്നത്. സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളാണ് അഹാനയും അനിയത്തിമാരും . ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ അഹാന പങ്കുവെച്ച താരത്തിന്റെ പുത്തൻ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രചോദനകരമായ രണ്ടു ദിനങ്ങൾ … ലാറ്റ്സ്, ചെസ്റ്റ്, അബ്സ്, ഹാംസ്ട്രിംഗ് എന്ന് കുറിച്ചു കൊണ്ടാണ് അഹാന തൻറെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ജിമ്മിൽ ഹെവി വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ ചിലർ പോസിറ്റീവ് കമൻറുകൾ ഇട്ടപ്പോൾ മറ്റു ചിലർ അശ്ലീല കമന്റുകളുമായി എത്തിയിട്ടുമുണ്ട്.