മലയാള സിനിമയിലൂടെ തൻറെ കരിയറിനെ തുടക്കം കുറിച്ച് താരമാണ് നടി പാർവതി നായർ. മോഡലിംഗ് രംഗത്തെ ശോഭിച്ചുകൊണ്ട് പിന്നീട് അഭിനയത്തിലേക്ക് ചുവട് വെച്ച നായികമാരിൽ ഒരാൾ കൂടിയാണ് പാർവതിയും . ചുരുങ്ങിയ സമയം കൊണ്ടാണ് പാർവതി മോഡലിങ്ങിൽ തിളങ്ങിയതും പിന്നീട് സിനിമയിലേക്ക് രംഗപ്രവേശനം ചെയ്തതും. പാർവതി തൻറെ സിനിമ ജീവിതം ആരംഭിക്കുന്നത് 2012 റിലീസ് ചെയ്ത പോപ്പിൻസ് എന്ന മലയാള ചിത്രത്തിലൂടെയാണ്. ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് മികച്ച അവസരങ്ങൾ പിന്നീട് ഈ താരത്തി തേടിയെത്തി.
ചെറു റോളുകളിൽ സജീവമായി കൊണ്ടാണ് താരം സിനിമ രംഗത്ത് ശോഭിക്കുന്നത്. മലയാളത്തിലൂടെ രംഗപ്രവേശനം ചെയ്ത പാർവതി പിന്നീട് അന്യഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു. നിലവിൽ മലയാളത്തിന് പുറമേ തമിഴ് കന്നട ഭാഷ ചിത്രങ്ങളിലും പാർവതി വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ താരം കൂടുതൽ സജീവമായിരിക്കുന്നതും അന്യഭാഷകളിൽ തന്നെയാണ്. അഭിനയമികവും താരത്തിന്റെ സൗന്ദര്യവും തന്നെയാണ് പാർവതിക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്. 2018 റിലീസ് ചെയ്ത മോഹൻലാൽ ചിത്രം നീരാളിയിലാണ് പാർവതി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
അഭിനയത്തോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റു താരങ്ങളെ പോലെ ഏറെ സജീവമാണ്. മില്യൺ ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ മാത്രമായി താരത്തിനുള്ളത്. അതിനാൽ തന്നെ പാർവതിയുടെ ഓരോ പോസ്റ്റുകളും ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. താരം അവസാനമായി സിനിമകളിൽ പ്രത്യക്ഷപ്പെട്ടത് 2021 ലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന പാർവതിയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ ആണ് . ന്യൂയോർക്കിൽ നിന്നുള്ള തൻറെ ഗ്ലാമർ ചിത്രങ്ങളാണ് പാർവതി പങ്കു വെച്ചിട്ടുള്ളത്. നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ പാർവതിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയത്.