ബാലതാരമായി തന്നെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും രംഗപ്രവേശനം ചെയ്ത താര സുന്ദരിയാണ് നടി ശാലിൻ സോയ . അഭിനയരംഗത്തേക്ക് കടന്നുവരുന്നതോടൊപ്പം പ്രേക്ഷകഹൃദയങ്ങളിലേക്ക് കൂടിയായിരുന്നു ഈ താരം ചുവടുവെച്ചത്. ശാലിൻ മലയാളി ടെലവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയായ കുടുംബയോഗത്തിലൂടെയാണ്. ഈ പരമ്പരയിൽ അലോന എന്ന കഥാപാത്രമായാണ് ശാലിൻ തിളങ്ങിയത്. കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് ഈ പരമ്പരയിലൂടെ ആയിരുന്നു എങ്കിലും ആദ്യമായി അഭിനയിച്ചത് മിഴി തുറക്കുമ്പോൾ എന്ന ടെലിവിഷൻ പരമ്പരയിലാണ്.
മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായ ശാലിൻ ഒട്ടും വൈകാതെ തന്നെ ബിഗ് സ്ക്രീനിലും വേഷമിടുവാൻ ആരംഭിച്ചു. എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല്, മല്ലു സിംഗ് തുടങ്ങിയ സിനിമകളിൽ ശാലിൻ സഹോദരി വേഷത്തിലും സ്കൂൾ വിദ്യാർത്ഥിനി വേഷത്തിലും ശ്രദ്ധ നേടിയെടുത്തു. മാത്രമല്ല ഈ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുവാനും ഷാലിന് സാധിച്ചു. ഒമർ ലുലുവിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ധമാക്ക എന്ന ചിത്രത്തിലാണ് ശാലിൻ അവസാനമായി വേഷമിട്ടത്. ഈ ചിത്രത്തിലും താരത്തിന് നായകന്റെ സഹോദരി വേഷമായിരുന്നു ലഭിച്ചത്.
ശാലിൻ എന്ന താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്ത ഒരു ടെലവിഷൻ പരമ്പര ആയിരുന്നു ഓട്ടോഗ്രാഫ്. ചില ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഇപ്പോഴും ഈ പരമ്പരയിലെ ദീപാ റാണി എന്ന കഥാപാത്രമായാണ് ശാലിൻ അറിയപ്പെടുന്നത് തന്നെ. അഭിനേത്രിയായ താരം ഇപ്പോൾ സംവിധായക എന്ന നിലയിലും തന്റെ ചുവടുറപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. നായികയായി രംഗപ്രവേശനം ചെയ്യും എന്ന് ആരാധകർ നോക്കി നിന്നിരുന്ന സമയത്താണ് താരം സംവിധാനത്തിലേക്ക് ചുവട് ഉറപ്പിച്ചത്.
സംവിധാന രംഗത്ത് തിളങ്ങുമെങ്കിലും അഭിനയവും കൈവിടില്ല എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിലെ സജീവതാരമായ ശാലിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ശാലിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് കുർത്ത ധരിച്ച് അതീവ സുന്ദരിയായാണ് ശാലിൻ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.