ഹണി റോസിൻ്റെ ഉത്ഘാടനത്തിൽ പങ്കെടുത്തു അയർലൻഡ് മന്ത്രിയും..! താരത്തിൻ്റെ ഇൻ്റർ നാഷണൽ ഉത്ഘാടനം കാണാം..

കേരളത്തിൽ നടക്കുന്ന ഒട്ടുമിക്ക ഉദ്ഘാടന പരിപാടികളിലും കാണാൻ സാധിക്കുന്ന താരമാണ് നടി ഹണി റോസ് . ഉദ്ഘാടന പരിപാടിക്ക് എത്തുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. പതിവുപോലെ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഹണിയുടെ പുത്തൻ ഉദ്ഘാടന ചിത്രങ്ങളും വീഡിയോകളും തന്നെയാണ്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ താരം ഇത്തവണ ഉദ്ഘാടനത്തിൽ പങ്കെടുത്തിരിക്കുന്നത് കേരളത്തിൽ അല്ല പകരം വിദേശത്താണ് . അയർലാൻഡിൽ ഉദ്ഘാടനത്തെത്തിയ ഹണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എപ്പോഴും കാണാറുള്ളത് പോലെ ഗ്ലാമർ ലുക്കിൽ തന്നെയാണ് ഹണി അയർലണ്ടിലെ ഉദ്ഘാടന പരിപാടിയിലും പങ്കെടുത്തത്. ആദ്യമായാണ് താരം അയർലാൻഡിലേക്ക് എത്തുന്നത്.

ഹണി അവിടേക്ക് എത്തിയത് ഒരു സംഘടന സംഘടിപ്പിച്ച മെഗാ മേളയുടെ ഇനോഗ്രേഷന് വേണ്ടിയാണ്. സപ്ലിൻ വിമാനത്താവളത്തിന്റെ അടുത്തായി സ്ഥിതിചെയ്യുന്ന സ്പോർട്സ് സെൻറർ ആൽസയുടെ ഗ്രൗണ്ടിൽ ആയിരുന്നു ഈ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ ഹണിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു. ” മലയാളികളെ കാണാൻ സാധിക്കാത്ത ഒരു നാട് ഉണ്ടോ ? ഇവിടെയെത്തി പുറത്തിറങ്ങിയപ്പോൾ ആദ്യം തന്നെ കണ്ടുമുട്ടിയത് മലയാളിയെയാണ്. ഇത്ര സ്നേഹം ഉള്ള മലയാളി പ്രേക്ഷകരെ നാട്ടിൽ പോലും കണ്ടിട്ടില്ല. നല്ല തണുപ്പാണ് അയർലാൻഡിൽ വന്നിറങ്ങിയപ്പോൾ തോന്നിയത് അത് ഞാൻ എത്തിയത് കൊണ്ടാണെന്ന് തോന്നുന്നു. ഇവിടെ നല്ലൊരു കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മാതാപിതാക്കളുടെ കൂടെയാണ് ഞാൻ ഇവിടെ എത്തിയത്.

എൻറെ പുതിയ പ്രോജക്ട് ശങ്കർ രാമകൃഷ്ണൻ സാർ അണിയിച്ചൊരുക്കുന്ന റാണി എന്ന സിനിമയാണ്. അതിനുപുറമേ ഒരു തെലുങ്ക് ചിത്രത്തിൽ കൂടി വേഷമിട്ടിട്ടുണ്ട്. ഈയടുത്ത് റിലീസിനെത്തിയ എൻറെ തെലുങ്ക് ചിത്രം ദൈവാനുഗ്രഹം കൊണ്ട് മികച്ച രീതിയിൽ ഓടി . അതിന്റെ പേരിലായിരിക്കും ഇപ്പോൾ കുറച്ചു കൂടി ഉദ്ഘാടന ചടങ്ങുകൾ കിട്ടുന്നുണ്ട്. അയർലൻഡിൽ എത്തിയിട്ട് കുറെയേറെ സ്ഥലങ്ങളിൽ പോകാൻ സാധിച്ചു , എല്ലാം അതിമനോഹരമായ സ്ഥലങ്ങളാണ്. കുറെ നാളുകൾ ഇവിടെ നിന്നാലോ എന്ന് അതിയായി ആഗ്രഹിച്ചു പോകുന്നുണ്ട് , പക്ഷേ ജീവിക്കാൻ മാർഗം ഒന്നും കണ്ടെത്താത്തതുകൊണ്ട് ഇവിടെ നിന്നിട്ട് കാര്യമില്ല. അതുകൊണ്ടുതന്നെ നാട്ടിലേക്ക് തിരിച്ചെത്തിയെ പറ്റൂ. ഇനിയും ഇവിടേക്ക് എത്താം. ഇവർ ഇനി അടുത്ത പരിപാടിക്കും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.