സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ലൂസിഫറിലെ ഗോമതി..! വീഡിയോ പങ്കുവച്ച് നടി ശ്രീയ രമേശ്..

പരസ്യ ചിത്രങ്ങളിൽ വേഷമിട്ടും അവതാരകയായി ശ്രദ്ധ നേടിയും തൻറെ കരിയറിന് തുടക്കം കുറിച്ച താരമാണ് ശ്രീയ രമേശ്. പിന്നീട് ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടു തുടങ്ങിയ ഈ താരത്തിന് ഒട്ടും വൈകാതെ സിനിമയിലേക്കും അവസരം ലഭിക്കുകയും ചെയ്തു. ശ്രീയ ആദ്യമായി വേഷമിട്ടത് കുങ്കുമപ്പൂവ് എന്ന ശ്രദ്ധേയ പരമ്പരയിൽ ആയിരുന്നു. അതിനുശേഷം ടെലിവിഷൻ പരമ്പരകളായ സത്യമേവ ജയതേ , ഏഴ് സുന്ദരരാത്രികൾ തുടങ്ങിയവയിലും അഭിനയിച്ചു.

മോഹൻലാൽ ചിത്രത്തിലൂടെയാണ് ശ്രീയ സിനിമയിലേക്ക് എത്തുന്നത്. താരം ആദ്യമായി അഭിനയിച്ചത് സത്യൻ അന്തിക്കാടിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലാണ്. അതിനുശേഷം കുഞ്ചാക്കോ ബോബന്റെ വേട്ട, മഞ്ജു വാര്യർ വേഷമിട്ട മോഹൻലാൽ , വികടകുമാരൻ , മോഹൻലാലിൻറെ ഒടിയൻ എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് ഈ താരത്തെ കണ്ടത് മോഹൻലാൽ പൃഥ്വിരാജ് കോംബോ ഒന്നിച്ച് ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ്.

ആ ചിത്രത്തിൽ ഒരു സീരിയൽ നടിയുടെ വേഷമായിരുന്നു ശ്രീയ കൈകാര്യം ചെയ്തത്. ഇന്നും പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടുന്നത് ലൂസിഫറിൽ ശ്രീയ അവതരിപ്പിച്ച ഗോമതി എന്ന കഥാപാത്രത്തിന്റെ പേരിലാണ്. തമിഴ് കന്നട ചിത്രങ്ങളിലും ശ്രീയ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ താരം അവസാനമായി വേഷമിട്ടത് പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവർ വേഷമിട്ട കാപ്പ എന്ന ചിത്രത്തിലാണ്. ഇനി താരത്തിന്റെ ആയി മലയാളത്തിലും തമിഴിലും ചില ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്. ഇക്കഴിഞ്ഞ ദിവസം ശ്രീയ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

സ്വിമ്മിങ് പൂളിൽ നിന്ന് നനഞ്ഞ് കയറിവരുന്ന തന്റെ വീഡിയോ ആണ് ശ്രീയ പങ്കുവച്ചത്. പലരും വീഡിയോ കണ്ട് ഞെട്ടിപ്പോയി എന്ന് തന്നെ പറയേണ്ടിവരും. പ്രേക്ഷകർ ചോദിക്കുന്നത് ലൂസിഫറിലെ ഗോമതി തന്നെയാണോ ഇത് എന്നാണ് ? ഇത്രയും ഭംഗിയായി ശരീരം കാത്തുസൂക്ഷിക്കുന്നതിന് ചിലർ താരത്തെ അഭിനന്ദിക്കുകയും ചെയ്തു. വീഡിയോ കണ്ട് ചില ആശംസിച്ചത് ഗ്ലാമർ റോളുകളിലും സിനിമയിൽ ഇനി തിളങ്ങാൻ അവസരം ലഭിക്കട്ടെ എന്നാണ്.

https://youtu.be/clTkXR1u_5A