ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വൻ ചർച്ച വിഷയമായി മാറിയിരിക്കുകയാണ് ഇപ്പോൾ റിയാലിറ്റി ഷോയും സീസൺ ഫൈവിലെ മത്സരാർത്ഥികളിൽ ഒരാളായ അനിയൻ മിഥുനും. ഒട്ടേറെ ടാസ്കുകളിലൂടെ ആണ് ബിഗ് ബോസ് ഹൗസിലെ ഓരോ മത്സരാർത്ഥിയും മുന്നോട്ട് പോകേണ്ടതും 100 ദിവസങ്ങൾ തികക്കേണ്ടതും .
കഴിഞ്ഞ ആഴ്ചയിൽ ഇവർക്ക് നൽകി ഒരു ടാസ്ക് ആയിരുന്നു ജീവിത ഗ്രാഫ് എന്നത് . എന്നാൽ ഈ ടാസ്കിനിടയിൽ അനിയൻ മിഥുൻ പറഞ്ഞ തൻറെ ജീവിതകഥയിലെ ഒരു ഭാഗം ഇത് വലിയ രീതിയിൽ പുറത്ത് ചർച്ച വിഷയം ആയിരിക്കുകയാണ്. ഒരു ആർമി ഓഫീസറുമായുള്ള തൻറെ പ്രണയവും ആ ഓഫീസറുടെ മരണവും എല്ലാമായിരുന്നു മിഥുൻ ഈ ടാസ്കിനിടയിൽ പറഞ്ഞത്. എന്നാൽ അയാളുടെ കഥയിലെ പല രംഗങ്ങളും അവിശ്വസനീയമായിരുന്നു. ആയതുകൊണ്ട് തന്നെയാണ് കാര്യം ഒരു വിവാദമായി കത്തിപ്പടർന്നതും.
പുറത്ത് വലിയ വിഷയമായതോടെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്ന ഈ കഥയുടെ വ്യക്തത തിരക്കുകയുണ്ടായി. വെറുതെ പറഞ്ഞതാണെങ്കിൽ അത് സമ്മതിച്ചു കൊള്ളാൻ പറഞ്ഞപ്പോഴും മിഥുൻ തൻറെ കഥയിൽ ഉറച്ചു നിന്നു . എന്നാൽ മോഹൻലാൽ അയാളുടെ കഥയിലെ ഒരു അവശ്വസനീയ രംഗങ്ങളും എടുത്തെടുത്ത് ചോദ്യം ചെയ്യുകയും സത്യമാണോ എന്ന് വീണ്ടും ആരായുകയും ചെയ്തു. ഇതേസമയം പുറത്ത് വിവാദങ്ങളുടെ ചൂടുപിടിച്ച് അനിയൻ മിഥുൻറെ വുഷു ചാമ്പ്യൻഷിപ്പ് കള്ളമാണെന്ന വിവാദങ്ങളും ഉയർന്നുവന്നു.
ബിഗ് ബോസ് തന്നെ പ്രേക്ഷകർ ഉയർത്തുന്ന പല ചോദ്യങ്ങളും മിഥുനെ തനിച്ചു വിളിച്ചുവരുത്തി ചോദിക്കുകയുണ്ടായി. വുഷു ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരുന്നു ബിഗ് ബോസ് ആരാഞ്ഞത് . നിലവിൽ മിഥുൻ തന്നെയാണ് ബിഗ് ബോസ് ഷോയുടെയും പുറത്ത് സോഷ്യൽ മീഡിയയിലേയും ഹൈലൈറ്റ് ആയി മാറുന്നത്. എന്നാൽ സഹ മത്സരത്തിലൂടെ ഈ അവസ്ഥയിൽ അവനെ തനിച്ചാക്കാതെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന റിനോഷിനെയാണ് ഇപ്പോൾ ഹൗസിനകത്ത് കാണാൻ സാധിക്കുന്നത്.