ഭീഷ്മ പർവ്വത്തിലെ ആലീസ് അല്ലെ ഇത്.. കടലിൽ ഗ്ലാമറസായി നടി അനസൂയ ഭരദ്വജ്..!

മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് നടി അനസൂയ ഭരദ്വജ്. ഈ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ നായിക വേഷത്തിൽ എത്തിയ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുക്കുകയായിരുന്നു. പിന്നീട് നിരവധി ആരാധകരാണ് ഈ ചിത്രത്തിനു ശേഷം അനസൂയക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് അനസൂയ .

അനസൂയ തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഇവയ്ക്കെല്ലാം വൻ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. പലപ്പോഴും അനസൂയ ഇത്തരം പോസ്റ്റുകളിൽ ഹോട്ട് , ഗ്ലാമറസ് വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. പതിവുപോലെ അനസൂയ തന്റെ ആരാധകർക്കായി പങ്കുവെച്ച പുതിയൊരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബീച്ച് സൈഡിൽ ഹോട്ട് ലുക്കിൽ തിളങ്ങുന്ന താരത്തെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നത്തേയും പോലെ നിരവധി ആരാധകർ അനസൂയയുടെ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അനസൂയ തൻറെ കരിയർ തുടങ്ങുന്നത് ഒരു ന്യൂസ് റീഡർ ആയി കൊണ്ടാണ്. പിന്നീട് അവിടെ നിന്ന് ടെലിവിഷൻ ഷോകളുടെ അവതാരകയായി കടന്നു വരികയും വൈകാതെ സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും ആയിരുന്നു. ഇവയ്ക്ക് പുറമേ ഡബ്ബിങ് ആർട്ടിസ്റ്റായും അനസൂയ ജോലി ചെയ്തിട്ടുണ്ട്. 2003 ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിക്കൊണ്ട് സിനിമയിൽ അഭിനയിച്ചു എങ്കിലും അഭിനയരംഗത്ത് അനസൂയ കൂടുതൽ സജീവമായത് 2016 ന് ശേഷമാണ്. തെലുങ്കിൽ ഏറെ ആരാധകരെ നേടിയ ബ്രഹ്മാണ്ഡ ചിത്രം പുഷ്പയിൽ അഭിനയിച്ചതോടെ അനസൂയ കൂടുതൽ ശ്രദ്ധ നേടി. ഈ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിലും താരം വേഷം ഇടുന്നുണ്ട്. അനസൂയയുടെതായി ഫ്ലാഷ് ബാക്ക് എന്ന തമിഴ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.