1991ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം അനശ്വരത്തിലൂടെ തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ച് താരമാണ് നടി ശ്വേതാ മേനോൻ . മലയാളത്തിലൂടെ തുടക്കം കുറിച്ചു താരം ഒന്ന് രണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷം അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറി. 1995 മുതൽ തെലുങ്ക് ഹിന്ദി തമിഴ് ഭാഷാ ചിത്രങ്ങളിൽ മാത്രം വേഷമിട്ട ശ്വേത 2001ൽ കാക്കക്കുയിൽ എന്ന മോഹൻലാൽ ചിത്രത്തിലും ദുബായ് എന്ന മമ്മൂട്ടി ചിത്രത്തിലും ഗാനരംഗങ്ങളിൽ നർത്തകിയായി പ്രത്യക്ഷപ്പെട്ടിരുന്നു. 2006 മുതൽക്ക് വീണ്ടും മലയാള സിനിമകളിൽ സജീവമായ ശ്വേതാ 2009 ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയെടുത്തിരുന്നു.
പിന്നീട് താരം മലയാള സിനിമയിൽ സാന്നിധ്യമായി മാറുകയായിരുന്നു. പെൺപട്ടണം, രതിനിർവേദം , സാൾട്ട് ആൻഡ് പെപ്പർ , ഉന്നം, തൽസമയം ഒരു പെൺകുട്ടി , മുംബൈ പോലീസ്, കളിമണ്ണ്, 100 ഡിഗ്രി സെൽഷ്യസ് , കമ്മാരസംഭവം, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ വർഷം പുറത്തിറങ്ങിയ പള്ളിമണി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ബാദൽ , മാതംഗി തുടങ്ങി മലയാളം ചിത്രങ്ങളാണ് ശ്വേതയുടെ അടുത്ത പ്രൊജക്ടുകൾ . ഈ രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലെ സജീവ താരമായ ശ്വേത തന്റെ നിരവധി ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ശ്വേത പങ്കുവെച്ച തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് പ്രിന്റഡ് സാരി ധരിച്ച് അതീവ സുന്ദരിയായി സൈറ്റലിഷ് ലുക്കിലാണ് ശ്വേത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹൗസ് ഓഫ് എം കെ ബൊട്ടിക്ക് സ്റ്റോറിന്റെ കോസ്റ്റും ആണ് ശ്വേത ധരിച്ചിരിക്കുന്നത്. അവിനാശ് മേക്കപ്പ് നിർവഹിച്ച താരത്തിന്റെ സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് തരുണ്യ വി കെ ആണ് .