ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകൾ മാളവിക മോഹനൻ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് പട്ടം പോലെ എന്ന സിനിമയിലൂടെയാണ്. ഈ ചിത്രത്തിലൂടെ ദുൽഖറിന്റെ നായികയായി എത്തിയ ഈ താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ആ സമയം വേണ്ടവിധ അഭിനയരംഗത്ത് ശോഭിക്കുവാൻ ഈ താരത്തിന് സാധിച്ചില്ല. 2013 കരിയറിന് തുടക്കം കുറിച്ച മാളവിക ഒരു അഭിനയത്രി എന്ന നിലയിൽ പ്രശംസ നേടുന്നത് 2017ൽ പുറത്തിറങ്ങിയ മജിദ് മജീദിയുടെ ബോളിവുഡ് ചിത്രം ബിയോണ്ട് ദി ക്ലൗഡ്സിലൂടെയാണ്. ടുഡേ വർഷങ്ങളിലായി പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ പേട്ടയും മാസ്റ്ററും താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.
കണ്ണൂർ ജില്ലയിൽ ജനിച്ച മാളവിക വളർന്നത് മുംബൈയിലാണ്. മാളവിക ഇതിനോടകം മലയാളം, കന്നഡ, ഹിന്ദി, തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പട്ടം പോലെ എന്ന ചിത്രത്തിനു ശേഷം നിർണായകം, ദി ഗ്രേറ്റ് ഫാദർ , ക്രിസ്റ്റി എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. 2019 ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച് താരം 2021ൽ ദളപതി വിജയുടെ നായികയായി മാസ്റ്റർ എന്ന ചിത്രത്തിലും 2022 ൽ ധനുഷിന്റെ നായികയായി മാരൻ എന്ന ചിത്രത്തിലും അഭിനയിച്ചു. മാസ്റ്റർ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടുകയും താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ഈ വർഷം പുറത്തിറങ്ങിയ ക്രിസ്റ്റി എന്ന ചിത്രത്തിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടുവാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. തമിഴ് ചിത്രം തങ്കളാൻ , ഹിന്ദി ചിത്രം യുദ്ധ്ര എന്നിവയാണ് മാളവികയുടെ പുതിയ പ്രോജക്ടുകൾ . ഇരു ചിത്രങ്ങളും ഇപ്പോൾ അതിൻറെ ചിത്രീകരണത്തിലാണ്. സിനിമകൾക്ക് പുറമെ മ്യൂസിക് വീഡിയോസിലും വെബ് സീരീസിലും മാളവിക വേഷമിടാറുണ്ട്.
എത്രയേറെ സിനിമ തിരക്കുകൾ ആണെങ്കിലും സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമായി മാറുവാൻ മാളവികക്ക് സാധിക്കുന്നുണ്ട്. തൻറെ നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി മാളവിക സ്ഥിരം പങ്കുവെക്കാറുണ്ട്. മോഡൽ കൂടിയായ താരം പലപ്പോഴും അതീവ ഹോട്ട് , ഗ്ലാമർ ലുക്കുകളിലാണ് പ്രേക്ഷകർക്ക് മുൻപാകെ പ്രത്യക്ഷപ്പെടുന്നത് . മികച്ച സ്വീകാര്യതയാണ് മാളവികയുടെ ഓരോ പോസ്റ്റുകൾക്കും ലഭിക്കാറുള്ളത്. ഇപ്പോഴത്തെ താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ആയാണ് മാളവിക ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.