സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി മാളവിക മേനോൻ ; തൃശ്ശൂരിലെ റിസോർട്ടിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു …



ആൽബം സോങ്ങിൽ വേഷമിട്ട് കൊണ്ട് കരിയർ ആരംഭിച്ച് സിനിമകളിലേക്ക് ചുവടുവച്ച് താരമാണ് നടി മാളവിക മേനോൻ. ബാലതാരമായി കടന്നുവന്ന് മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ മാളവിക ഹീറോ എന്ന പൃഥ്വിരാജ് നായകനായ സിനിമയിൽ താരത്തിന്റെ അനിയത്തി വേഷം ചെയ്തു കൊണ്ടാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ ചെറിയ വേഷങ്ങളിൽ 2012 മുതൽ 2017 വരെ മാളവിക അഭിനയിച്ചു.



വമ്പൻ സിനിമകളുടെ ഭാഗമാകാൻ മാളവിക തീരുമാനിച്ചത് 2018 മുതൽക്കാണ്. നിരവധി സിനിമകളിലാണ് പിന്നീട് ഇങ്ങോട്ട് മാളവിക വേഷമിട്ടത്. നായികയായി ഒരു സിനിമയിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ഈ താരങ്ങൾ ഒന്നും തന്നെ ചെറിയ വേഷങ്ങളിൽ അഭിനയിക്കാൻ തയ്യാറാക്കില്ല. മാളവിക പക്ഷേ അങ്ങനെ അല്ലായിരുന്നു. വെറും സെക്കന്റുകൾ മാത്രം സ്‌ക്രീനിൽ കാണിക്കുന്ന ഒരു റോൾ ആണെങ്കിൽ പോലും മാളവിക അത് ചെയ്യാറുണ്ട്.



അതുകൊണ്ടുതന്നെ ഏകദേശം ആറ് സിനിമകളിലാണ് കഴിഞ്ഞ വർഷം മാത്രം മാളവിക അഭിനയിച്ചത്. സിനിമകൾക്ക് പുറമേ ചില ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസും മാളവിക അഭിനയിക്കുന്നുണ്ട്. മാളവിക നായികയായി വേഷമിട്ട ഒരു തമിഴ് സിനിമയും 2022 ന്റെ അവസാനത്തിൽ പുറത്തിറങ്ങിയിരുന്നു . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മാളവിക ഒരു ഗ്ലാമറസ് താരം തന്നെയാണ് . മിക്കപ്പോഴും മാളവിക ഗ്ലാമറസ് ഷൂട്ടുകൾ നടത്താറുണ്ട്.



ഈ കഴിഞ്ഞ ദിവസം മാളവികയും സുഹൃത്തായ നിമി ചന്ദ്രനും തൃശൂർ ജില്ലയിലെ ബ്ലൂ സെറീന റിസോർട്ടിൽ പോയിരുന്നു. മാളവിക അവിടെ സമയം ചെലവഴിച്ചതിന്റെ നിരവധി ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ചില ആരാധകർ ഹോട്ട് ലുക്ക് എന്നാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഉടൻ തന്നെ മാളവികയുടെ അടുത്ത സിനിമ റിലീസ് ചെയ്യുന്നുണ്ട്.