കോസ്റ്റ്യൂമാണ് ഈ താരത്തിന്റെ ഹൈലൈറ്റ് ; ഹണി റോസിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടുന്നു ….

മലയാളികളുടെ സ്വന്തം നടി ഹണി റോസ് ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്രയധികം ശ്രദ്ധ നേടിയെടുത്ത മറ്റു താരങ്ങൾ ഉണ്ടാകില്ല. സോഷ്യൽ മീഡിയയിൽ എങ്ങ് നോക്കിയാലും ഹണി റോസ് മയം തന്നെയാണ്. താരത്തിന്റെ ഫോട്ടോ ഷൂട്ടുകളും വീഡിയോകളും എല്ലാം തന്നെ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായി മാറുന്നത്. അത്രയേറെ ആരാധകരാണ് ഇന്ന് ഹണി റോസ് എന്ന താരത്തിനുള്ളത്.

തെലുങ്ക് സൂപ്പർസ്റ്റാർ നന്ദ മുറി ബാലകൃഷ്ണയ്ക്കൊപ്പം വേഷമിട്ട വീര സിംഹ റെഡ്‌ഡി ആണ് ഹണിയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം . മികച്ച വാണിജ്യ വിജയം ആയിരുന്നു ഈ ചിത്രം നേടിയത് , അതുകൊണ്ടുതന്നെ ചിത്രത്തിലെ താരങ്ങളുടെ പ്രശസ്തിയും ഉയർന്നു. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച താരമാണ് ഹണി . ആദ്യചിത്രം വേണ്ടത്ര പ്രേക്ഷകശ്രദ്ധ താരത്തിന് നേടിക്കൊടുത്തില്ല എങ്കിലും വർഷങ്ങൾക്കിപ്പുറം അഭിനയരംഗത്ത് തിളങ്ങുവാൻ ഹണിക്ക് സാധിച്ചു.

2005 മുതൽ മലയാളം തമിഴ് ഭാഷ ചിത്രങ്ങളിലായി താരം സജീവമായിരുന്നു എങ്കിലും കരിയറിൽ വഴിത്തിരിവ് ഉണ്ടാക്കിയത് 2012 ൽ .പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്. അനൂപ് മേനോൻ , ജയസൂര്യ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിനു ശേഷമാണ് അഭിനയരംഗത്ത് തന്റേതായ ഒരു സ്ഥാനം ഹണി നേടിയെടുക്കുന്നത്.


സോഷ്യൽ മീഡിയയിൽ ഹണി ചിത്രങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇതിന് കാരണം താരത്തിന്റെ കോസ്റ്റ്യൂമും ലുക്കും തന്നെയായിരിക്കും. പതിവുപോലെ ഇപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കീഴടക്കുന്നത് ഹണി റോസിന്റെ പുത്തൻ ഫോട്ടോസ് ആണ് . പിങ്ക് യെല്ലോ കോമ്പിനേഷനിലുള്ള ഒരു സ്റ്റൈലിഷ് വസ്ത്രം ധരിച്ചാണ് ഇത്തവണ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹണിയുടെ വസ്ത്രത്തിന്റെ സ്റ്റൈലും കളറും തന്നെയാണ് ഈ ചിത്രങ്ങളുടെ ഹൈലൈറ്റ്. ഫാഷൻ ഫോട്ടോഗ്രാഫറായ ശിക്കു ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ഹണിയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ മഞ്ജുവാണ്. ഏറെ ശ്രദ്ധ നേടിയ താരത്തിന്റെ ഈ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ഷിജു കൃഷ്ണനാണ്. ഫ്ലോറൽ ഡിസൈനിലുള്ള താരത്തിന്റെ ടോപ്പ് കണ്ട് ചിലർ ഇതെന്താ ബെഡ്ഷീറ്റ് ആണോ എന്നും ചോദിച്ചിട്ടുണ്ട്.