തെന്നിന്ത്യൻ താരസുന്ദരി നടി രശ്മിക മന്ദാന തെലുങ്കു ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ജോയിൻ ചെയ്തു. പുഷ്പയിൽ നായിക വേഷം കൈകാര്യം ചെയ്യുന്ന രശ്മിക ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് സ്ക്രീനിൽ അവതരിപ്പിക്കുന്നത് . രശ്മിക പുഷ്പ ടൂവിൽ ജോയിൻ ചെയ്തിരിക്കുന്നത് താരത്തിന്റെ വരാനിരിക്കുന്ന പുത്തൻ ചിത്രം ആനിമലിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി കൊണ്ടാണ്. നടൻ രൺബീർ കപൂർ ആണ് ഈ ചിത്രത്തിൽ നായക വേഷം ചെയ്യുന്നത്. അനിമൽ എന്ന ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിട്ടുള്ളത് സന്ദീപ് റെഡ്ഢി വങ്കയാണ്.
പുഷ്പയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് അല്ലു അർജുൻ , രശ്മിക മന്ദാന മലയാളി താരം ഫഹദ് ഫാസിൽ എന്നിവരാണ് . പുഷ്പയുടെ ആദ്യഭാഗം 2021ൽ ഒരു ബ്ലോക്ക് ബസ്റ്റർ ആയി തന്നെ മാറുകയായിരുന്നു. അന്നുമുതൽക്ക് രണ്ടാം ഭാഗത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുഷ്പയുടെ സംവിധാനം നിർവഹിച്ചിട്ടുള്ളത് സുകുമാറാണ് .
ഇതിനോടൊപ്പം പുറത്തിറങ്ങിയ പുഷ്പ ടൂവിന്റെ ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. നവീൻ യേർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് . കേന്ദ്ര കഥാപാത്രങ്ങളായ അല്ലു അർജുൻ , രശ്മിക, ഫഹദ് എന്നിവരെ കൂടാതെ ധനുഞ്ജയ്, റാവു രമേശ്, സുനിൽ , അനസൂയ ഭരദ്വജ് , അജയഘോഷ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. ദേവി ശ്രീ പ്രസാദ് തന്നെയാണ് പുഷ്പ രണ്ടാം ഭാഗത്തിന്റെയും സംഗീതസംവിധാനം നിർവഹിക്കുന്നത്. മിറോസ്ലാവ് കുബ ബ്രോസെക്ക് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് കാർത്തിക ശ്രീനിവാസ് ആണ് .