തെന്നിന്ത്യ ഒട്ടാകെ കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താര സുന്ദരി ആണ് രശ്മിക മന്ദാന. മലയാളി പ്രേക്ഷകർക്കിടയിൽ പോലും മികച്ച സ്വീകാര്യത നേടിയെടുത്ത ഈ താരം തൻറെ കരിയർ ആരംഭിച്ചത് കന്നഡ ഭാഷാ ചിത്രങ്ങളിലൂടെ ആയിരുന്നു . മലയാളി പ്രേക്ഷകർക്ക് താരം സുപരിചിതയായി മാറിയത് മലയാളത്തിൽ ഡബ്ബ് ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ്.
രശ്മിക ജനിച്ചുവളർന്നത് കർണാടകയിലാണ്. 2016 ൽ റിലീസ് ചെയ്ത കന്നട ചിത്രം കിറുക്ക് പാർട്ടിയിലൂടെയാണ് രശ്മിക സിനിമ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ആദ്യ ചിത്രത്തിന് ശേഷം അജ്ഞാനി പുത്രാ, ചമക് എന്നീ സിനിമകളിലും വേഷമിട്ടു. പിന്നീട് ഒട്ടും വൈകാതെ തന്നെ അന്യഭാഷ ചിത്രങ്ങളിലേക്കും താരം ചുവടുവെച്ചു. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഗീതാ ഗോവിന്ദം എന്ന ചിത്രത്തിന് ശേഷം രശ്മികയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും തന്റെ താരമൂല്യം ഉയർത്തുവാൻ സാധിക്കുകയും ചെയ്തു.
ദേവദാസ്, യെജമാന, ഡിയർ കോമ്രേഡ്, ഭീഷമ, കാർത്തിക്കിനൊപ്പമുള്ള തമിഴ് ചിത്രം സുൽത്താൻ, അല്ലു അർജുന്റെ നായികയായി കൊണ്ട് എത്തിയ പാൻ ഇന്ത്യൻ ചിത്രം പുഷ്പ, ഈ വർഷം പുറത്തിറങ്ങിയ വിജയ് ചിത്രം വാരിസ് തുടങ്ങി പതിനെട്ടോളം സിനിമകളിൽ രശ്മിക ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. റിലീസിനായി കാത്തിരിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഇനിയുമുണ്ട്. അതിൽ ഒന്ന് പുഷ്പയുടെ രണ്ടാം ഭാഗമാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏവരെയും പോലെ രശ്മികയും ഒരു സജീവ താരമാണ്. തൻറെ ഫോട്ടോഷൂട്ടുകളും വീഡിയോസും ആണ് താരം ആരാധകർക്കായി കൂടുതലായും പങ്കുവെക്കാറുള്ളത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ രശ്മിക പോസ്റ്റ് ചെയ്ത പുതിയൊരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത് . താരത്തിന്റെ പുത്തൻ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. ദി ഹൗസ് ഓഫ് പിക്സൽ ഫോട്ടോഗ്രാഫറായ വൈഷ്ണവ് പ്രവീണു ആണ് രശ്മികയുടെ ഹോട്ട് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. താരത്തിന് മേക്കപ്പ് ചെയ്തത് റിഥിമ ശർമയാണ്.