ലിജോ ജോസ് പല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് മലൈക്കോറ്റയ് വാലിബൻ . കേരളത്തിലെ മലയാളി പ്രേഷകർ ഏറെ കാത്തിരിപ്പോടെയിരിക്കുന്ന മലയാള സിനിമ കൂടിയാണ് മലൈക്കോറ്റയ് വാലിബൻ. സിനിമയുടെ ഓരോ അപ്ഡേഷൻ വരുമ്പോളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. എന്നാൽ ഇതുവരെ സിനിമയെ കുറിച്ച് കാര്യമായ വിവരങ്ങളും അറിയിപ്പുകളും വന്നിട്ടില്ല. ഇപ്പോൾ ഒരു അഭിമുഖത്തിൽ ടിനു പാപ്പച്ചൻ പറഞ്ഞ വാക്കുകളാണ് ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്.
മലൈക്കോട്ടയ് വാലിബനിലെ ലാലേട്ടന്റെ എൻട്രി, ഇൻട്രോ തുടങ്ങിയവയെല്ലാം തിയേറ്ററിൽ കുലുക്കമുണ്ടക്കുമെന്നാണ് ടിനി പാപ്പച്ചൻ പറയുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഒന്നും പുറത്തു പറയാൻ തനിക്ക് അനുവാദമില്ലെന്നും ആദ്യ ദിനത്തിൽ തന്നെ സിനിമ തീയേറ്ററിന്റെ പുറത്ത് നിന്ന് ആസ്വദിക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് അഭിമുഖത്തിൽ വെക്തമാക്കിയത്.
കുഞ്ചാക്കോ ബോബൻ, ആന്റണി വര്ഗീസ്, അർജുൻ അശോകൻ തുടങ്ങിയവരെ നായകരാക്കി ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ചാവേറ് എന്ന ചലച്ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായിട്ട് നടത്തിയ അഭിമുഖത്തിലാണ് ടിനു പാപ്പച്ചൻ ഈ കാര്യം തുറന്നു പറഞ്ഞത്. ജോയ് മാത്യു, അനുരൂപ്, മനോജ് കെ യു, സജിൻ, ദീപക് പറമ്പോൾ തുടങ്ങിയവരും ചാവേറ് എന്ന സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
അതേ സമയം സംവിധായകൻ ലിജോ ജോസിന്റെ സിനിമ ജീവിതത്തിൽ ഒരുങ്ങാൻ പോകുന്ന ഏറ്റവും വലിയ ക്യാൻവാസിൽ നിർമ്മിക്കാൻ പോകുന്ന ചലച്ചിത്രം കൂടിയാണ് മലൈക്കോട്ടയ് വാലിബൻ. മാറാട്ടി നടി സോന്നാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി തുടങ്ങിയവരും ഈ സിനിമയിൽ മറ്റ് നല്ല വേഷങ്ങൾ കൈകാര്യങ്ങൾ ചെയ്യുന്നുണ്ട്.