മലയാളികൾ നെഞ്ചിലേറ്റിയ മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെയാണ് ഇന്ന് നമ്മുടെ കേരളക്കര . അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാണാനായി തടിച്ച് കൂടിയത് ഒരു വമ്പൻ ജനക്കൂട്ടം തന്നെയാണ് . തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെട്ട സമയം മുതൽ അദ്ദേഹത്തെ കാണാൻ ആളുകൾ എം സി റോഡിന്റെ ഇരുവശങ്ങളിലും തടിച്ച് കൂടിയിരുന്നു. ഇതിന്റെ സംപ്രേക്ഷണം വാർത്ത ചാനലുകളിൽ ഉണ്ടായിരുന്നു. ജനപ്രിയ നേതാവിന്റെ വിയോഗത്തിൽ കേരളക്കര വിങ്ങിപ്പൊട്ടി നിൽക്കുന്ന സമയത്ത് അദ്ദേഹത്തിന് എതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അർദ്ധരാത്രിയിൽ ഒരു വീഡിയോ ചെയ്ത് പ്രതികരിച്ചിരിക്കുകയാണ് നടൻ വിനായകൻ.
വിനായകന്റേത് വളരെ മോശമായ ഒരു പ്രതികരണ വീഡിയോ ആണ്. ആരാണ് ഈ ഉമ്മൻ ചാണ്ടി? മൂന്ന് ദിവസം ഒക്കെ എന്തിനാടോ ? കബുറാക്കാതെ നിർത്തി പോടോ… പത്രക്കാരോടാണ് !!! ഉമ്മൻ ചാണ്ടി ചത്തു, ഞങ്ങൾ അതിന് എന്ത് ചെയ്യണം! എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു! നമ്മൾ അതിനിപ്പോ എന്തുചെയ്യണം? പ്ലീസ് ഒന്ന് നിർത്തിയിട്ട് പോ പത്രക്കാരെ.. അയാൾ നല്ലവൻ ആണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. ഇയാളൊക്കെ ആരാണെന്ന് കരുണാകരന്റെ കാര്യം നോക്കിയാൽ അറിയില്ലേ ! നിർത്ത് അപ്പോൾ . ഉമ്മൻ ചാണ്ടി പോയി. അത്രേയുള്ളൂ.”, എന്നതായിരുന്നു വിനായകൻ വീഡിയോയിലൂടെ പറഞ്ഞത്. വിനായകന്റെ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള വിമർശനമാണ് ലഭിച്ചിട്ടുള്ളത്.
വീഡിയോ കണ്ട് നിരവധി ആളുകൾ കമന്റ് ചെയ്തിരിക്കുന്നത് ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്ത് പൊങ്കാല മേടിക്കാക്കെ ഉറങ്ങാൻ പറ്റില്ലെ എന്നാണ്. മാത്രമല്ല നടന് എതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു മുൻ മുഖ്യമന്ത്രി , അദ്ദേഹത്തിന്റെ മരണ ശേഷം ഇത്തരത്തിലുളള ഒരു മോശം വീഡിയോ ചെയ്തതിന് പോലീസ് വിനായകനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവും മലയാളികളിൽ നിന്ന് ഉയരുന്നുണ്ട്. വിമർശനങ്ങൾ വലിയ തോതിൽ വന്നതോടെ വിനായകൻ വീഡിയോ ഡീലീറ്റ് ചെയ്തു.