കുറഞ്ഞത് 8000 കോടിയിൽ അധികം ഈ ഓണക്കാലം കടക്കാൻ വേണമെന്നിരിക്കേ ചെയ്യേണ്ടത് എന്തെന്നറിയാതെ ഉഴറുകയാണ് സംസ്ഥാന സർക്കാർ . ബോണസ് ഉത്സവം, ക്ഷേമപെൻഷൻ കുടിശ്ശിക നൽകൽ എന്നിവയ്ക്ക് എല്ലാമായി ഇത്രയേറെ പണമാണ് അടിയന്തരമായി സർക്കാരിന് വേണ്ടത്.
ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ 15000 കോടി രൂപ അടിയന്തരമായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് നൽകിയ നിവേദനത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല കേന്ദ്രം. നിലവിലെ അവസ്ഥ പ്രകാരം ചിലവ് വളരെയധികം ചുരുക്കിയാലേ ഈ ഓണക്കാലത്ത് പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ വായ്പ പരിധി കഴിഞ്ഞ് ഓവർ ഗ്രാഫ്റ്റിലായ സംസ്ഥാന ഖജനവിനെ പിടിച്ചു നിർത്തിയത് 1500 കോടിയുടെ കടപത്രമിറക്കിയാണ് .
ക്ഷേമ പെൻഷൻ 3 മാസത്തെ നൽകണമെങ്കിൽ പോലും കുറഞ്ഞത് 1700 കോടി രൂപയെങ്കിലും വേണ്ടിവരും. കൂടാതെ 3398 രൂപ ശമ്പളം കൊടുക്കാൻ വേറെയും വേണ്ടിവരും. ഇവയ്ക്ക് പുറമെ കരാറുകാർക്ക് നൽകേണ്ട കുടിശ്ശികയും. കടമെടുക്കാൻ അനുമതി കിട്ടിയ ഡിസംബർ വരെയുള്ള 9 മാസത്തിലെ 15000 കോടിയിൽ ഇനി ബാക്കിയുള്ളത് 4000 കോടി മാത്രമാണ്.