ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായ കാര്യമായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിമർശിച്ചുകൊണ്ട് നടൻ വിനായകൻ ഒരു വീഡിയോ പങ്കുവച്ചത്. നടനും എംഎൽഎയുമായ ഗണേഷ് കുമാർ ഇപ്പോൾ ഇക്കാര്യത്തോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ നിന്നുമാണ് ഒരാളുടെ നിലവാരം മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും തീർത്തും ലജ്ജാകരമായ ഒരു പരാമർശമാണ് ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് എന്നും ഗണേഷ് കുമാർ പറയുകയുണ്ടായി. മാത്രമല്ല താരം ഇതുകൂടി കൂട്ടിച്ചേർത്തു ലഹരിയും മദ്യവും ഉപയോഗിച്ച് ഇത്തരത്തിലുള്ള വൃത്തികേടുകൾ പറയ്യുന്നവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണം.
സംസ്കാര ശൂന്യരായ ഇത്തരം വ്യക്തികൾക്കെതിരെ കുടുംബത്തിന് പരാതി ഇല്ലെങ്കിൽ പോലും സ്വമേധയാ കേസ് എടുക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെടുകയുണ്ടായി. വിനായകന് എതിരെയുള്ള ഗണേഷിന്റെ പരാമർശത്തിൽ ഈ വ്യക്തി ആർക്കൊക്കെ വീട് വച്ചുകൊടുത്തിട്ടുണ്ട് എന്നും എത്ര മനുഷ്യരുടെ കണ്ണുനീർ ഒപ്പി എന്നും എത്ര പേരെ സഹായിച്ചിട്ടുണ്ട് എന്നിങ്ങനെയെല്ലാം ഉള്ള കാര്യങ്ങൾ ഗണേഷ് ഊന്നി പറഞ്ഞു. ഇപ്പോഴും മിക്കവരും അഭിപ്രായപ്പെടുന്നത് വിനായകനെതിരെ നടപടി എടുക്കണമെന്ന് തന്നെയാണ്.
എന്നാൽ വിനായകനാകട്ടെ ഈ കാര്യത്തിൽ യാതൊരുവിധ കുഴപ്പമില്ലാതെ തെളിഞ്ഞു നിൽക്കുകയാണ്. വിനായകനാകട്ടെ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഗണേഷിന് എതിരെയായുള്ള ഒരാളുടെ പോസ്റ്റാണ്. അച്ഛൻ കള്ളൻ ആണ് എന്ന് പറയുന്നതിനേക്കാൾ എത്രയോ അന്തസ്സാണ് അച്ഛൻ ചത്തു എന്ന് പറയുന്നത്. ശിക്ഷ ലഭിക്കാതെ പോയ ഒരു ബലാൽസംഘ കേസും തന്റെ അപ്പന്റെ അക്കൗണ്ടിൽ ഉണ്ട് കോട്ടോ മാടമ്പി ഗണേശാ… ചുറ്റിലും മൈക്കും ക്യാമറയും കാണുമ്പോൾ ഗണേഷിന് ചിലപ്പോൾ താൻ ശിവാജി ആണെന്ന് തോന്നും.
അതിനെയൊന്നും ഒരു തെറ്റ് എന്ന് പറയാനാവില്ല. ഇനി ഞങ്ങളെയെല്ലാം അധികം സംസ്കാരം പഠിപ്പിക്കാൻ വന്നാൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിൻ്റെ വാച്ച് ഇരിക്കുന്ന കഥ വരെ ഞങ്ങൾ തോണ്ടി പുറത്തിടും . ഫേസ്ബുക്ക് പേജിൽ വിനോദ് അഴികേരി എന്ന ആൾ പങ്കുവെച്ച കുറിപ്പാണ് തന്റെ അക്കൗണ്ടിലൂടെ വിനായകൻ ഷെയർ ചെയ്തത്. വിനായകനെ അനുകൂലിച്ച് ചില കമൻറുകൾ ഇതിന് താഴെ വന്നിട്ടുണ്ട് എങ്കിലും കൂടുതലും ഉമ്മൻചാണ്ടിയെ വിനായകൻ പറഞ്ഞതിന് എതിരായുള്ള കമന്റുകൾ തന്നെയാണ്.