ടിക്ടോക് വീഡിയോ ചെയ്തു കൊണ്ട് ഒട്ടനവധി ആരാധകരെ നേടിയെടുത്ത താരമാണ് കല്യാണി ബി നായർ. മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ബിന്ദു പണിക്കരുടേയും സായ്കുമാറിന്റെയും മകളാണ് കല്യാണി . മലയാളത്തിലെ രണ്ട് ശ്രദ്ധേയ താരങ്ങൾക്കൊപ്പം ചെയ്യുന്ന ടിക് ടോക് വീഡിയോസ് വലിയ രീതിയിൽ കാഴ്ചക്കാരെ നേടിയിരുന്നു . കല്യാണി കൂടതലായും ഡബ്‌സ്മാഷ് ചെയ്തു കൊണ്ടാണ് ശ്രദ്ധ നേടിയത്.
തുടക്ക കാലത്ത് ലൈക്കുകളും കാഴ്ച്ചക്കാരും വളരെ കുറവായിരുന്നു. ഒരു ദിവസം തന്റെ രണ്ടാനച്ഛനായ സായ്കുമാറിനൊപ്പം വീഡിയോ ചെയ്തതോടെ താരം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. പിന്നീട് താരത്തിന്റെ വീഡിയോകൾക്ക് വരുന്ന ലൈക്കുകളുടേയും കമന്റുകളുടേയും എണ്ണം വർധിച്ചു കൊണ്ടേ ഇരുന്നു.
മാതാപിതാക്കളെ പോലെ കല്യാണി അഭിനയ രംഗം തിരഞ്ഞെടുക്കുമോ എന്നത് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഒരു അഭിമുഖത്തിൽ കല്യാണി പറഞ്ഞത് താൻ ഒരിക്കലും അഭിനയ രംഗത്തേക്ക് വരില്ല എന്നാണ്. ടിക്‌ടോക്ക് , ഇൻസ്റ്റഗ്രാം തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഏറെ സജീവമാണ് എങ്കിലും സിനിമയിലേക്ക് താൽപാര്യമില്ല എന്നാണ് താരം പറയുന്നത്.
ഒട്ടേറെ വീഡിയോകൾ പങ്കുവയ്ക്കുന്ന കല്യാണിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയാറുണ്ട്. ഒരു മികച്ച നർത്തകിയായ താരം പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോസിന് പ്രത്യേക പ്രശംസയും ലഭിക്കാറുണ്ട്. കല്യാണി പങ്കുവച്ച പുതിയൊരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പശ്ചാത്തല ഗാനത്തിന് അതിഗംഭീര നൃത്ത ചുവടുകളുമായാണ് കല്യാണി എത്തിയത്.