ഹണി ട്രാപ്പിലൂടെ 11 ലക്ഷം തട്ടിയെടുത്ത സീരിയൽ നടിയും ആൺ സുഹൃത്തും പിടിയിലായി…!

ഹണി ട്രാപ്പ് വഴി പണം തട്ടിയെടുത്ത കേസിൽ യുവതിയും ആൺ സുഹൃത്തും പിടിയിലായി. സീരിയൽ താരവും അഭിഭാഷകമായ നിത്യയും നിത്യയുടെ സുഹൃത്ത് ബിനുവുമാണ് പോലീസ് പിടിയിലായത് . മുപ്പത്തിരണ്ടുകാരിയായ നിത്യ പത്തനംത്തിട്ടയിലെ മലയാലപ്പുഴ സ്വദേശിനിയാണ് . കലയ്ക്കോട് സ്വദേശിയാണ് ബിനു പരവൂർ. ഇരു പ്രതികളെയും കസ്റ്റഡിയിലെടുത്തത് പരവൂർ പോലീസ് ആണ് . ഇവരുടെ ചതിയിൽ അകപ്പെട്ട് പോയത് കേരള സർവ്വകലാശാല ജീവനക്കാരനും മുൻ സൈനികനുമായ ഒരു 75 ക്കാരൻ ആണ് .

ഇരു പ്രതികളും വയോധികനെ കബളിപ്പിച്ച് നേടിയത് 11 ലക്ഷം രൂപയാണ്. ഈ സംഭവം അരങ്ങേറിയത് മെയ് 24 ന് ആയിരുന്നു. പരാതിക്കാരനായ വീട്ടുടമയെ നിത്യ ബന്ധപ്പെടുന്നത് വീട് വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഫോണിലൂടെ ആയിരുന്നു. പിന്നീട് ഇവർ ഇയാളുമായി സൗഹൃദം സ്ഥാപിച്ച് എടുക്കുകയായിരുന്നു.

നിത്യ പിന്നീട് ഇയാളെ കാണാനായി എത്തിയപ്പോൾ മോശമായി പെരുമാറുകയും വസ്ത്രങ്ങൾ അഴിപ്പിച്ച് ചിത്രങ്ങൾ എടുക്കുകയും ചെയ്തു എന്ന് പറയുന്നു. നഗ്നചിത്രങ്ങൾ പകർത്തിയിട്ടുള്ളത് നിത്യയോടൊപ്പം വന്ന ആൺ സുഹൃത്ത് ബിനുവാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രം പ്രചരിപ്പിക്കും എന്ന് പറഞ്ഞ് കൊണ്ട് 25 ലക്ഷം പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.

തുടരെ തുടരെ ഭീഷണിപ്പെടുത്തിയപ്പോൾ ഇയാൾ 11 ലക്ഷം രൂപ നൽകി. പിന്നേയും പൈസ ആവശ്യപ്പെട്ടതോടെ പരവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു ഇദ്ദേഹം. നിത്യയേയും  ബിനുവിനേയും പോലീസ് പിടികൂടിയത് ഈ പരാതിയെ തുടർന്നാണ്. ഇരു പ്രതികളെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.