പുലികളിയുടെ കൂടെ കൊത്തയിലെ ഗാനത്തിന് ചുവടുവച്ച് നടി മാളവിക മേനോൻ…

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താര സുന്ദരിയാണ് നടി മാളവിക മേനോൻ . മറ്റ് നായികമാരെ പോലെ ശ്രദ്ധേയമായ നായിക വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ സ്ഥാനം പിടിച്ചെടുത്ത വ്യക്തിയല്ല മാളവിക. സെക്കൻഡുകൾ മാത്രം സ്ക്രീനിൽ വരുന്ന ചെറു വേഷങ്ങൾ ചെയ്തും സഹനടി റോളുകൾ കൈകാര്യം ചെയ്തുമാണ് മാളവിക എന്ന താരം മലയാളസിനിമയിലും പ്രേക്ഷക മനസ്സുകളിലും ഇടം നേടിയെടുത്തത്. താരത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ എത്ര ചെറിയ റോളുകളും സ്വീകരിക്കാൻ തയ്യാറാകുന്നതിനാൽ തന്നെ വമ്പൻ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സൂപ്പർസ്റ്റാറുകൾക്കൊപ്പം വേഷമിടാനും ഈ താരത്തിന് അവസരം ലഭിക്കാറുണ്ട്.

ചെറു റോളുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്നതിനാൽ തന്നെ നിരവധി സിനിമകളും മാളവികയെ തേടിയെത്താറുണ്ട്. കഴിഞ്ഞവർഷം ആറോളം സിനിമകളിലും നാല് ഷോർട്ട് ഫിലിമുകളിലും ആണ് മാളവിക അഭിനയിച്ചത്. എന്നാൽ ഈ വർഷം പകുതി കഴിഞ്ഞിട്ടും രണ്ട് സിനിമകൾ മാത്രമാണ് മാളവികയുടെതായി പുറത്തിറങ്ങിയത്. അതിൽ ഒന്ന് ചോക്ലേറ്റ് ഹീറോ ചാക്കോച്ചന് ഒപ്പം ഉള്ള പദ്മിനിയും മറ്റൊന്ന് ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുന്ന വിനീത് ശ്രീനിവാസൻ ചിത്രം കുറുക്കനും ആണ് . മാളവികയുടെ പുതിയ പ്രോജക്ടുകൾ ഒന്നും തന്നെ ഇതുവരെയും അനൗൺസ് ചെയ്തിട്ടില്ല.

മാളവികയുടെ സാന്നിധ്യം സിനിമയിൽ കുറഞ്ഞാലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റ് ഉദ്ഘാടന പരിപാടികളിലും താരം തിളങ്ങി നിൽക്കാറുണ്ട്. പൊതുവേ മലയാളത്തിലെ ചില നായികമാർ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത് തന്നെ ഉദ്ഘാടന ചടങ്ങുകയാണ്. മാളവികയും അത്തരത്തിൽ ഉദ്ഘാടന പരിപാടികളിൽ പോയി ശോഭിക്കാറുണ്ട് അതിൻറെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ കീഴടക്കാറും ഉണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതും ഒരു ഉദ്ഘാടന പരിപാടിയിൽ മാളവിക കാഴ്ചവച്ച ഡാൻസ് പെർഫോമൻസ് ആണ് . കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലെ ഏറെ വൈറലായി മാറിയ കലാപക്കാര എന്ന ഗാനത്തിനാണ് മാളവിക ഉദ്ഘാടന വേദിയിൽ ചുവടുവെച്ചത്. താരത്തോടൊപ്പം പെർഫോം ചെയ്യുവാൻ നിരവധി പുലിക്കളിക്കാരും ചുറ്റിലും ഉണ്ടായിരുന്നു. അതുതന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.