ഉത്ഘാടനം കഴിഞ്ഞ് മടങ്ങവേ കാലിടറി വീണ് മലയാളികളുടെ പ്രിയ താരം ഹണി റോസ്…

മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് നടി ഹണി റോസ് . അഭിനയ രംഗത്തേക്ക് താരം എത്തിപ്പെട്ടിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും കുറച്ചു വർഷങ്ങൾ മുൻപാണ് താരം സിനിമ പ്രേമികൾക്കിടയിൽ ഏറെ ശോഭിച്ചത്. ഇപ്പോൾ താരത്തെ അറിയാത്ത മലയാളി പ്രേക്ഷകർ വിരളമാണ്. സിനിമകളിൽ സജീവമാകുന്നതിന് പുറമേ നിരവധി ഉദ്ഘാടന ചടങ്ങുകളിലും പങ്കെടുക്കുന്നതിനാൽ ഒട്ടേറെ ആരാധകരാണ് ഈ താരത്തിനുള്ളത്. ലുക്ക് കൊണ്ടും വേഷവിധാനം കൊണ്ടും നിരവധി ആരാധകരെ ഹണി റോസ് സ്വന്തമാക്കിയിട്ടുണ്ട്.

ഉദ്ഘാടന റാണി എന്ന ഓമന പേരിട്ട് വിളിക്കുന്ന ഹണിയുടെ നിരവധി വീഡിയോകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. താരം ഉദ്ഘാടനത്തിന് ഒട്ടുമിക്ക പരിപാടികളുടെയും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇതിന് കാരണം ആ പരിപാടിയിലേക്ക് എത്തുന്ന താരത്തിന്റെ ലുക്കും കോസ്റ്റ്യൂം തന്നെയാണ്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഹണിയുടെ മറ്റൊരു വീഡിയോ ആണ് .

പരിപാടി കഴിഞ്ഞ് കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ കാലിടറി വീണു പോകുന്ന ഹണി റോസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജനക്കൂട്ടത്തിനിടയിലൂടെ ഹണി റോസും നടൻ ജയസൂര്യയും കടന്നു വരുന്നതും ജയസൂര്യ കാറിലേക്ക് പിന്നാലെ കാറിലേക്ക് കയറാൻ ശ്രമിക്കുന്ന ഹണി കാൽ വഴുതി വീഴുന്നതുമായ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഒട്ടുമിക്ക ചിത്രങ്ങളിലും വീഡിയോകളിലും നിരവധി പരിഹാസങ്ങളും വിമർശനങ്ങളും താരം നേരിടേണ്ടതായി വരാറുണ്ട്. ഒട്ടും വ്യത്യസ്തമല്ല ഈ വീഡിയോയിൽ ഉൾപ്പെടെ നിരവധി നെഗറ്റീവ് കമന്റുകളാണ് നിറയുന്നത്. എന്നാൽ താരത്തെ ഇഷ്ടപ്പെടുന്ന നിരവധി പ്രേക്ഷകരും ഉണ്ട് . മലയാളത്തിൽ മാത്രമല്ല കന്നട തെലുങ്ക് തമിഴ് ഭാഷകളിലും താരത്തിന് ആരാധകരുണ്ട്. ഇനി ഹണിയുടെതായി പുറത്തിറങ്ങാനുള്ളത് റേച്ചൽ എന്ന ചിത്രമാണ്. ഈ ചിത്രം മലയാളത്തിന് പുറമേ ഹിന്ദി തെലുങ്ക് തമിഴ് കന്നട ഭാഷകളിലും പുറത്തിറങ്ങും.