കൃഷ്ണ ശങ്കർ , ദുർഗ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു. കുടുക്ക് 2025. ഈ ചിത്രം ഈ മാസം മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സൈന പ്ലേയ്ക്ക് ആണ്. ബിലാഹരി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം പ്രഖ്യാപനം മുതൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
കുടുക്ക് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത് 2022 ഓഗസ്റ്റ് 25 ന് ആണ് . റിലീസ് ചെയ്ത് ഒരു വർഷത്തിനുശേഷമാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമേയം വ്യക്തി ജീവിതത്തെ പോലും ടെക്നോളജി സ്വാധീനം ചെലുത്തുന്ന വരും കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ്. കൃഷ്ണ ശങ്കർ , ദുർഗ കൃഷ്ണ എന്നിവരെ കൂടാതെ ഈ ത്രില്ലർ ചിത്രത്തിൽ സ്വാസിക വിജയ് , അജു വർഗീസ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഈ ചിത്രത്തിലെ ഒരു ഗാന രംഗവുമായി ബന്ധപ്പെട്ട് ഒരു വർഷം മുൻപ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നിരുന്നത്. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ചിത്രത്തിലെ നായിക ദുർഗ്ഗയ്ക്ക് നേരെ ഉയർന്നിരുന്നു. ഗാന രംഗത്തിൽ നായകനുമായുള്ള ഇന്റിമേറ്റ് രംഗങ്ങളായിരുന്നു ഇതിന് കാരണമായത്. ദുർഗ്ഗയുടെ ഭർത്താവിനേയും വിമർശകർ വെറുതെ വിട്ടിരുന്നില്ല. ഇതിന് ചുട്ടമറുപടിയുമായി താരത്തിന്റെ ഭർത്താവ് അർജുൻ രംഗത്തെത്തിയിരുന്നു.
കൃഷ്ണ ശങ്കർ , ദീപ്തി റാം, ബിലാഹരി എന്നിവരാണ് കുടുക്കിന്റെ നിർമ്മാതാക്കൾ . ഛായാഗ്രഹണം നിർവഹിച്ചത് അഭിമന്യു വിശ്വനാഥും എഡിറ്റിംഗ് ചെയ്തത് കിരൺ ദാസും ആണ്. ഒരു വർഷത്തിന് ശേഷം ഒരിക്കൽ കൂടി ചിത്രം കാണാനുള്ള ആകാംഷയിലാണ് സിനിമ ആസ്വാദകർ .