മികച്ച നടൻ ടോവിനോ തോമസും മികച്ച നടി കല്യാണിയും…. സൈമ അവാർഡ്സിൽ ശോഭിച്ച് മലയാള സിനിമ….

ഈ വർഷത്തെ സൗത്ത് ഇന്ത്യൻ ഇൻറർനാഷ്ണൽ ഫിലിം അവാർഡിൽ ശോഭിച്ച് നിൽക്കുകയാണ് നമ്മുടെ മലയാള സിനിമ . ദക്ഷിണേന്ത്യയിലെ നാല് സിനിമ രംഗത്ത് പ്രതിഭകൾക്ക് അവാർഡ് സമ്മാനിക്കുന്നതിന് ദക്ഷിണേന്ത്യൻ ചലച്ചിത്ര പ്രവർത്തകർ ഒത്തുചേർന്നു കഴിഞ്ഞ വർഷത്തെ മികച്ച മലയാള ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കും ഉള്ള അവാർഡ് വിതരണം ചെയ്തു. മികച്ച നടനായി തെരഞ്ഞെടുത്തത് തല്ലുമാലയിലെ പ്രകടനത്തിന് നടൻ ടോവിനോ തോമസിനെയാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി.

സൈമ അവാർഡ് നിശയിൽ ടോവിനോ തോമസിനെ പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ നടൻ ബേസിൽ ജോസഫ് ആണ് താരത്തിന്റെ അവാർഡ് ഏറ്റുവാങ്ങിയത്. മികച്ച നടിയായി തിരഞ്ഞെടുത്തിയത് കല്യാണിയെ ആണ് . ബ്രോ ഡാഡി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു താരത്തിന് ഈ അവാർഡ്. മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കിയത് നടി ദർശന രാജേന്ദ്രൻ ആയിരുന്നു. ജയ ജയ ജയ ജയഹേ ചിത്രത്തിലെ പ്രകടനത്തിൽ ആയിരുന്നു ദർശന അവാർഡ് സ്വന്തമാക്കിയത്.

ന്നാ താൻ കേസ് കൊട് ചിത്രം നിർമ്മിച്ച സന്തോഷ് കുരുവിളയ്ക്കും കുഞ്ചാക്കോ ബോബനും ആണ് മികച്ച നിർമ്മാതാവിനുള്ള പുരസ്കാരങ്ങൾ നൽകിയത്. ഉണ്ണിമുകുന്ദൻ ഫിലിംസ് മികച്ച പുതുമുഖ നിർമ്മാതാവിനുള്ള പുരസ്കാരവും നേടി. മേപ്പടിയൻ ചിത്രത്തിനായിരുന്നു ഈ പുരസ്കാരം. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നെഗറ്റീവ് വേഷത്തിനുള്ള പുരസ്കാരം നടൻ വിനീത് ശ്രീനിവാസൻ സ്വന്തമാക്കി. ഇതുകൂടാതെ മികച്ച സംവിധായകനുള്ള പുരസ്കാരവും ഹൃദയം എന്ന ചിത്രം ഒരുക്കിയതിന് വിനീത് ശ്രീനിവാസൻ തന്നെ നേടി. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ രാജേഷ് മാധവൻ ആണ് മികച്ച കൊമേഡിയൻ. ഈ ചിത്രത്തിലെ നായികയായി അഭിനയിച്ച ഗായത്രി ശങ്കർ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും നേടി.

മികച്ച സഹനടി അവാർഡ് നേടിയത് റോഷാക്കിലെ പ്രകടനത്തിന് നടി ബിന്ദു പണിക്കരാണ്. ബേസില്‍ ജോസഫ് ജയ ജയ ജയ ജയഹേ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള അവാർഡും നേടി. മികച്ച സംഗീത സംവിധായകൻ – ഹെഷാം അബ്ദുൾ വഹാബ് ( ചിത്രം: ഹൃദയം ) മികച്ച ഗായിക – മൃദുല വാര്യർ ( ചിത്രം : പത്തൊൻപതാം നൂറ്റാണ്ട് ) മികച്ച ഗായകൻ – ജോബ് കുര്യൻ .