പ്രഭാസിനെ നായകനാക്കി കൊണ്ട് അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൽക്കി 2898 എ ഡി . ചിത്രത്തിലെ സുപ്രധാന ഫോട്ടോ ഇപ്പോൾ ചോർന്നിരിക്കുകയാണ്. ചിത്രത്തിൻറെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ഈ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു നീങ്ങുകയാണ്. ചിത്രത്തിൻറെ വി എഫ് എക്സ് ഏൽപ്പിച്ച കമ്പനിയിൽ നിന്നുമാണ് ഈ സുപ്രധാന ഫോട്ടോ ചേർന്നിരിക്കുന്നത് എന്നാണ് ലഭിക്കുന്നത് വിവരങ്ങൾ . ഈ കമ്പനിയോട് വൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് നിർമാതാക്കൾ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .
ചിത്രത്തിൻറെ നായകനായ പ്രഭാസ് സംഭവമറിഞ്ഞ് ഏറെ അസ്വസ്ഥനാണ് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ . ഫോട്ടോ ലീക്ക് ചെയ്ത ജീവനക്കാരെ കമ്പനിയിൽനിന്ന് തിരിച്ചുവിട്ടു എന്നും വിവരങ്ങൾ വരുന്നുണ്ട്. കൽക്കി 2898 എ ഡി പ്രഭാസ് ആരാധകരുടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിൻ ആണ് . ചിത്രത്തിൽ പ്രഭാസിനോടൊപ്പം ഉലകനായകൻ കമലഹാസൻ , ബിഗ് ബി അമിതാഭ് ബച്ചൻ , ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവരും വേഷമിടുന്നുണ്ട്. പ്രഭാസ് ഈ ചിത്രത്തിൽ ഒരു സൂപ്പർ ഹീറോയെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
2020 ഫെബ്രുവരിയിൽ ആയിരുന്നു സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രേമികൾ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഏറ്റവും ചിലവേറിയ ഇന്ത്യൻ സിനിമയാണ് എത്തുന്നത്. വൈജയന്തി മൂവീസിന്റെ അമ്പതാമത് ചിത്രമായ പ്രൊജക്ട് കെ തീയറ്ററുകളിൽ എത്തുന്നത് 2024 ജനുവരി 12 ന് ആണ്.