ജയിലറിലെ വിനായകന്റെ വില്ലൻ കഥാപാത്രമായ വർമനെ ഷോലെ ചിത്രത്തിലെ ഗബ്ബർ സിങ്ങിനോട് ഉപമിച്ചിരിക്കുകയാണ് നടൻ രജനികാന്ത്. കഥ കേട്ടപ്പോൾ തന്നെ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ തരംഗമാകുമെന്നും ജയിലറിന് ഇത്രയും സ്വീകാര്യത ലഭിച്ചത് വർമൻ എന്ന കഥാപാത്രം ഉള്ളതുകൊണ്ടാണ് എന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ സംഘടിപ്പിച്ച ജയിലിന്റെ വിജയാഘോഷ ചടങ്ങിനിടെ ആയിരുന്നു താരം ഇക്കാര്യങ്ങൾ പ്രസ്താവിച്ചത്.
നെൽസനോട് ഷോലെയിലെ ഗബ്ബർ സിംഗ് എന്ന കഥാപാത്രത്തെക്കുറിച്ച് ജയിലർ ചെയ്തുകൊണ്ടിരുന്നപ്പോൾ ഞാൻ പറയുമായിരുന്നു. നെൽസൺ ഷോലെ കണ്ടട്ടില്ല. ആ സിനിമ ഞാൻ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. മാത്രമല്ല ഗബ്ബർ സിംഗ് എന്ന കഥാപാത്രം എങ്ങനെ ആയിരുന്നു എന്നും ആ കാലഘട്ടത്തിലെ സെൻസേഷൻ ആയതും ഒക്കെ ഞാൻ അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു.
കൂടാതെ ആ കഥാപാത്രം പോലെ തന്നെ വർമൻ എന്ന കഥാപാത്രവും സെൻസേഷൻ ആകും എന്ന് ഞാൻ പറഞ്ഞിരുന്നു. ഈ വിജയാഘോഷ ചടങ്ങിൽ വിനായകൻ എത്തിയിട്ടില്ല. അദ്ദേഹത്തിൻറെ ഇത് സൂപ്പർ പ്രകടനമായിരുന്നു. രാമന് എല്ലാ ബഹുമാനവും മര്യാദയും ലഭിച്ചത് രാവണൻ ഉള്ളതുകൊണ്ടാണ്. അതുപോലെ തന്നെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലറും ഇല്ല .
വിനായകൻ ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് ജയിലർ സിനിമയിലെ ഏറ്റവും വലിയ അനുഭവം രജനികാന്തിന്റെ പെരുമാറ്റം ആയിരുന്നു എന്ന്. എല്ലാദിവസവും ഷൂട്ടിംഗ് കഴിയുമ്പോൾ തന്നെ കെട്ടിപ്പിടിച്ചാണ് അദ്ദേഹം യാത്ര പറയാറുള്ളത് എന്ന് , മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിനായകൻ വെളിപ്പെടുത്തിയിരുന്നു.