സോഷ്യൽ മീഡിയയിൽ നിന്നും വമ്പൻ തിരിച്ചടി നേരിട്ട് വിജയ് ചിത്രം ലിയോ…. പുറത്തുവിട്ട പോസ്റ്ററുകൾ കോപ്പിയടി ആണെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയ….

വിജയ് ആരാധകരിലും സിനിമ പ്രേമികളിലും ഏറെ പ്രതീക്ഷ നിറച്ച പ്രഖ്യാപനമായിരുന്നു ലിയോയുടെത് . റിലീസ് എടുക്കുംതോറും ചിത്രത്തിൻറെ പുത്തൻ അപ്ഡേറ്റുകൾ സിനിമാപ്രേമികളിൽ ആവേശം ഉളവാക്കിയിരുന്നു. ഈയടുത്ത് ആയിരുന്നു ചിത്രത്തിൻറെ പുത്തൻ പോസ്റ്ററുകൾ പുറത്തുവിട്ടു തുടങ്ങിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം പുറത്തുവന്ന ലിയോയുടെ പോസ്റ്ററുകൾക്കെതിരെയാണ് . ഹോളിവുഡ് ചിത്രങ്ങളുടെ കോപ്പിയാണ് ലിയോയുടെ പുതിയ പോസ്റ്ററുകൾ എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ആരോപിക്കുന്നത്. ലിയോയുടെ ഒരു പോസ്റ്റർ കോൾഡ് പെർസ്യൂട്ട് എന്ന ഹാനസ് പീറ്റർ മോളണ്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൻറെ പോസ്റ്ററിന് സമാനമാണ്. മറ്റൊരു പോസ്റ്റർ ആകട്ടെ ആയുധം എന്ന ചിത്രത്തിൻറെ പോസ്റ്ററിൽ നിന്നും കടം കൊണ്ടിട്ടുള്ളതാണ്.

പുറത്തിറങ്ങിയ വീഡിയോകളിൽ നിന്നെല്ലാം ചിത്രത്തിലെ വിജയുടെ നായക കഥാപാത്രം ഏതു തരത്തിലുള്ളതായിരിക്കും എന്നെല്ലാം ഉള്ള ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇതിൽ നിന്നും ആരാധകർ എത്തിച്ചേർന്നത് താരം ഇതിൽ ഒരു മാഫിയ തലവൻ ആയിട്ടായിരിക്കും എത്തുക എന്നുള്ളതായിരുന്നു. സഞ്ജയ് ദത്ത് ചിത്രത്തിൽ ആൻറണി ദാസ് എന്ന കഥാപാത്രമായി അർജുൻ ഹാരോൾഡ് ദാസ് എന്ന കഥാപാത്രമായും എത്തുന്നു എന്ന കാര്യം വ്യക്തമാക്കിയിരുന്നു. സെറ്റിൽ നിന്നും ലീക്കായ ഒരു ഫോട്ടോയുടെ അടിസ്ഥാനത്തിൽ ഗൗതം വാസുദേവ് മേനോൻ ഈ ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

നടി തൃഷയാണ് ഈ ചിത്രത്തിൽ വിജയുടെ നായികയായി വേഷമിടുന്നത്. 14 വർഷങ്ങൾക്ക് ശേഷമാണ് ഈ താര ജോടികൾ വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നത്. മലയാളി താരം ബാബു ആൻറണി, മാത്യു തോമസ് എന്നിവർ ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മനോബാല, മിസ്കിൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റർ, അഭിരാമി വെങ്കടാചലം, ജാഫർ സാദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ .