പുത്തൻ അപ്ഡേറ്റുകളുമായി ടൊവിനോ ചിത്രം എ ആർ എം…. കൃതി ഷെട്ടിയുടെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധ നേടുന്നു…

ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന മലയാളത്തിലെ പുത്തൻ ഫാന്റസി ചിത്രമാണ് എ ആർ എം . ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. അന്യഭാഷാ താരം നടി കൃതി ഷെട്ടി അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കാൻ ഒരുങ്ങുന്ന ഈ ചിത്രം പൂർണമായും 3D യിലാണ് ഒരുങ്ങുന്നത്.

ഇതിനോടകം റിലീസ് ചെയ്ത എ ആർ എമ്മിന്റെ ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസ് ട്രിപ്പിൾ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം എന്നാണ് ഈ ചിത്രത്തിൻറെ മുഴുവനായ പേര്. കൃതി ഷെട്ടിയെ കൂടാതെ ഐശ്വര്യ രാജേഷ് സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാർ. പാൻ ഇന്ത്യൻ ചിത്രമായ അജയന്റെ രണ്ടാം മോഷണം മൂന്ന് കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് പറയുന്നത്. അഞ്ചുഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ലിസ്റ്റിൻ സ്റ്റീഫൻ , ഡോക്ടർ സക്കറിയ തോമസ് എന്നിവർ ചേർന്ന നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം മാജിക് ഫ്രെയിംസ്, യി ജി എം മോഷൻ പിക്ചർസ് എന്നീ ബാനറുകളിലാണ് പുറത്തിറങ്ങുന്നത്. മണിയൻ അജയൻ കുഞ്ഞിക്കേളു എന്നീ വ്യത്യസ്തമായ മൂന്നു വേഷങ്ങളിലാണ് ടോവിനോ എത്തുന്നത്. ബേസിൽ ജോസഫ് , ജഗദീഷ് , ഹരീഷ് ഉത്തമൻ , ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് സുജിത്ത് നമ്പ്യാരാണ്. ചിത്രത്തിൻറെ സംഗീത സംവിധായകൻ ദീബു നൈനാൻ തോമസ് ആണ് .