സാരിയിൽ ഹോട്ട് ലുക്കിൽ നടി നിമിഷ സജയൻ…. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

മുംബൈയിൽ ജനിച്ചു വളർന്ന നിമിഷ സജയൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ആണ് . ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയ മികവ് കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച നിമിഷ അതിനുശേഷം ഈട, മാംഗല്യം തന്തുനാനേന , ഒരു കുപ്രസിദ്ധ പയ്യൻ , 41, ചോല, സ്റ്റാൻഡ് അപ്പ് , ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , വൺ , നായാട്ട് , മാലിക്, ഇന്നലെ വരെ , ഹെവൻ, ഒരു തെക്കൻ തല്ല് കേസ്, തുറമുഖം ഇനി ചിത്രങ്ങളിൽ അഭിനയിച്ചു.

ഒരു കുപ്രസിദ്ധ പയ്യൻ , ചോല എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിമിഷ സ്വന്തമാക്കി. ഇവയ്ക്ക് പുറമേ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ, സൈമ അവാർഡ് എന്ന അവാർഡുകളും ഈ താരം സ്വന്തമാക്കിയിട്ടുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസ നേടുകയും ഇതിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സൗത്ത് ഫിലിം ഫെയർ അവാർഡ് നേടുകയും ചെയ്തിട്ടുണ്ട്.

ചുരുങ്ങിയ വർഷം കൊണ്ട് തന്നെ മലയാളചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം കരസ്ഥമാക്കിയ നിമിഷ നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവമാണ്. നിമിഷ തൻറെ instagram അക്കൗണ്ടിൽ പങ്കുവെച്ചിട്ടുള്ള പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. യെല്ലോ കളർ സാരിയും റെഡ് കളർ ബ്ലൗസ് ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാൾട്ട് സ്റ്റുഡിയോയുടെതാണ് ഔട്ട്ഫിറ്റ് . താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് അശ്വിനിയും സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് അസ്നിയ നസ്രിനും ആണ് . അഭിലാഷ് മുല്ലശേരിയാണ് നിമിഷയുടെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. നിരവധി ആരാധകരാണ് നിമിഷയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.