സിനിമകളേക്കാൾ ഏറെ അവസരങ്ങൾ ഇന്ന് താരങ്ങൾക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആണ് . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശോഭിച്ചു കൊണ്ടാണ് പലരും ഇന്ന് സിനിമാരംഗത്തേക്ക് തന്നെ എത്തിപ്പെടുന്നത് . മാത്രമല്ല സിനിമകളിൽ അവസരങ്ങൾ കുറഞ്ഞാൽ പോലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി നിലകൊള്ളുന്നത് കൊണ്ട് തന്നെ പ്രേക്ഷകർ ഈ താരങ്ങളെ മറന്നുപോകുന്നുമില്ല. ലോക് ഡൗൺ കാലത്താണ് സോഷ്യൽ മീഡിയ ജനങ്ങളിലേക്ക് കൂടുതൽ എത്തിച്ചേർന്നത്. ആ സമയത്തുതന്നെയാണ് നിരവധി ആളുകളും ഇത്തരം പ്ലാറ്റ്ഫോമുകളിൽ സജീവമായത്.
അത്തരത്തിൽ ലോക്ക് ഡൗൺ കാലയളവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ദിവ്യ ദുരൈസ്വാമി . ദിവ്യാ തൻറെ കരിയർ തുടങ്ങുന്നത് ഒരു വാർത്ത ചാനലിൽ അവതാരകയായി കൊണ്ടാണ്. എന്നാൽ പ്രേക്ഷകർക്കിടയിൽ താരം ശ്രദ്ധിക്കപ്പെട്ടത് യൂട്യൂബിലൂടെയായിരുന്നു. അങ്ങനെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സിനിമകളിലും സജീവമാകാൻ ആരംഭിച്ചു. രഞ്ജിത്ത് ജയക്കൊടി രചനയും സംവിധാനം നിർവഹിച്ച 2019 ൽ പുറത്തിറങ്ങിയ സ്പേഡ് രാജാവും ഇധയ റാണിയും എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്ത് ദിവ്യ അരങ്ങേറ്റം കുറിച്ചു.
അതിനുശേഷം ബ്ലൂസ്റ്റാർ , മാതിൽ, കുട്രം കുട്രമേ, എതർക്കും തുനിന്തവൻ, സഞ്ജീവൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അവസാനമായി വേഷമിട്ടത് മാരി സെൽവരാജിന്റെ വാഴൈ എന്ന ചിത്രത്തിലാണ്. സിനിമകൾക്കൊപ്പവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറസാന്നിധ്യമായി നിലകൊള്ളുവാൻ ദിവ്യ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും തന്റെ ഹോട്ട് ഗ്ലാമർ ലൂക്കിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ആരാധകർക്കായി താരം പങ്കുവെച്ചിരുന്നു. താരത്തിൻറെ ചില ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും വഴിതെളിയിച്ചിട്ടുണ്ട്.
ദിവ്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ലൈറ്റ് ബ്ലൂ കളർ സാരിയിൽ പതിവ് പോലെ തന്നെ ഗ്ലാമറാസ് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിന്ധു ആണ് താരത്തിന്റെ കോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത്. അതിമഹാര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് എവിടെൻസ് മേക്കർ ഫോട്ടോഗ്രാഫിയാണ്.