സെറ്റ് സാരിയും കുങ്കുമപ്പൊട്ടും സിന്ദൂരവും…. പുഴയിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന പ്രിയയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

ഒട്ടേറെ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിടുന്ന തിരക്കിലാണ് നടി പ്രിയ വാര്യർ എങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സമയം കണ്ടെത്താൻ താരം ശ്രമിക്കാറുണ്ട്. സിനിമകളിൽ തിളങ്ങിക്കൊണ്ടിരിക്കുമ്പോഴും തന്റെ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ആരാധകർക്കായി പ്രിയ പങ്കുവെക്കാറുള്ളത്. ഫോട്ടോഷോട്ടുകൾക്ക് പുറമേ തന്റെ യാത്രാവിശേഷങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. മിക്കപ്പോഴും ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന പ്രിയയുടെ പോസ്റ്റുകൾ എല്ലാം നിമിഷനേരങ്ങൾക്കകം വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്.



സെറ്റ് സാരിയും കുങ്കുമപ്പൊട്ടും സിന്ദൂരവും അണിഞ്ഞാണ് ഇത്തവണത്തെ ഫോട്ടോഷൂട്ടിന് പ്രിയ എത്തിയത്. പുഴയിലിറങ്ങി ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് പ്രിയയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത് ചില രസകരമായ കമന്റുകളും ഇതിൽ കാണാൻ സാധിക്കും. നടിമാരായ അനശ്വര രാജൻ, മമിത ബൈജു, അർച്ചന കവി എന്നിവരും പ്രിയയുടെ ചിത്രങ്ങൾക്ക് കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.



അഡാർ ലവ് ചിത്രത്തിലൂടെ 2019 സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ഈ താരം ഈ ചിത്രത്തിനു ശേഷം അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. തെലുങ്ക് ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രിയ പിന്നീട് കഴിഞ്ഞവർഷം പുറത്തിറങ്ങിയ 4 ഇയേഴ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഈ വർഷം രണ്ട് മലയാള ചിത്രങ്ങളാണ് പ്രിയയുടേതായി പുറത്തിറങ്ങിയത്.

മംമ്ത മോഹൻദാസിനൊപ്പം വേഷമിട്ട ലൈവ്, രജിഷ വിജയനൊപ്പം അഭിനയിച്ച കൊള്ള എന്നിവയായിരുന്നു ആ ചിത്രങ്ങൾ . ഇനി താരത്തിന്റെതായി റിലീസ് ചെയ്യാനുള്ളത് ബോളിവുഡ് ചിത്രം യാരിയാൻ ടു ആണ് . ഇതിനു പുറമേ ത്രീ മങ്കീസ്, ലവ് ഹാക്കേഴ്സ് , ശ്രീദേവി ബംഗ്ലാവ് എന്നീ ബോളിവുഡ് ചിത്രങ്ങളും വിഷ്ണുപ്രിയ എന്ന കന്നട ചിത്രവും പ്രിയയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.