ന്യൂയോർക്കിൽ നിന്നുള്ള തന്റെ സ്റ്റൈലൻ ചിത്രങ്ങൾ പങ്കുവെച് മാളവിക മേനോൻ….

വൺ മില്യണിലധികം ഫോളോവേഴ്സ് ഉള്ള താര സുന്ദരിയാണ് നടി മാളവിക മേനോൻ . സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ മാളവിക തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും ആരാധകർക്കായി നിരന്തരം പങ്കുവെക്കാറുണ്ട്. മാളവികയുടെ പോസ്റ്റുകൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നാടൻ വേഷങ്ങളിൽ സ്ക്രീനിൽ പ്രേക്ഷകർ കണ്ടുപോന്നിരുന്ന മാളവിക എന്ന താരത്തിന്റെ പുത്തൻ ലുക്കുകൾ പ്രേക്ഷകർ കണ്ടത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഹോട്ട് ലുക്കിലാണ് മാളവിക പ്രത്യക്ഷപ്പെടാറുള്ളത്. ആയതിനാൽ തന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.

ഒരുപക്ഷേ സിനിമകളേക്കാൾ കൂടുതൽ മാളവികയ്ക്ക് പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആണ് . ഇപ്പോൾ ഇതാ മാളവിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ള പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. ന്യൂയോർക്കിൽ നിന്നാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കിൽ എത്തിയ മാളവികയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ബെറ വുമൺ ബ്രാൻഡിന്റെ കോസ്റ്റ്യൂം ആണ് മാളവിക ധരിച്ചിട്ടുള്ളത്.

10 വർഷത്തിലേറെയായി അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുന്ന മാളവിക ഇതുവരെയ്ക്കും നായിക വേഷങ്ങളിൽ മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മലയാള സിനിമ വേണ്ടവിധത്തിൽ ഈ താരത്തെ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് വേണം പറയാൻ . 2012 പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ മാളവിക പിന്നീട് നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായി, അതോടൊപ്പം തന്നെ തമിഴ് തെലുങ്ക് ഭാഷ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു.

എത്ര ചെറിയ വേഷം ആണെങ്കിലും മാളവിക തനിക്ക് ലഭിക്കുന്ന അവസരങ്ങൾ എല്ലാം തന്നെ സ്വീകരിച്ചു. അതുകൊണ്ടുതന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ ഈ താരത്തിന് സാധിച്ചു , ഒപ്പം വമ്പൻ താരങ്ങൾക്കൊപ്പം അഭിനയിക്കുവാനും. ഈ വർഷം രണ്ട് മലയാള ചിത്രങ്ങളാണ് മാളവികയുടെതായി പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബന്റെ പത്മിനിയും വിനീത് ശ്രീനിവാസൻ , ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിച്ച് അഭിനയിച്ച കുറുക്കൻ എന്ന ചിത്രവുമാണ് ഇവ. താരത്തിന്റെ പുതിയ പ്രൊജക്ടുകൾ ഒന്നും തന്നെ നിലവിൽ അനൗൺസ് ചെയ്തിട്ടില്ല.