2014 ൽ പുറത്തിറങ്ങിയ ഹൺഡ്രഡ് ഡിഗ്രി സെൽഷ്യസ് എന്ന രാകേഷ് ഗോപൻ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരമാണ് നടി ഹരിത പറക്കോട് . സ്ത്രീ കേന്ദ്രീകൃത ത്രില്ലർ ചിത്രമായ ഹൺഡ്രഡ് ഡിഗ്രി സെൽഷ്യസിൽ ശ്വേതാ മേനോൻ , മേഘ്ന രാജ്, ഭാമ, അനന്യ താരങ്ങൾക്കൊപ്പം ആയിരുന്നു ഹരിത വേഷമിട്ടത്. ഈ ചിത്രത്തിന് പുറമേ കുറെയൊട്രുമില്ലെ, കാതൽ പൈത്യം എന്നീ ചിത്രങ്ങളിലും ഹരിത അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് ഹരിത . താരത്തിന്റെ പുത്തൻ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.
ഒരു ഡിജിറ്റൽ ക്രിയേറ്റർ ആയ ഹരിതയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട് . ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കെല്ലാം വലിയ രീതിയിലാണ് സ്വീകാര്യത ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഹരിത തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗ്രീൻ കളർ സാരിയിൽ ഹോട്ട് ലുക്കിൽ പുൽതകിടിയിൽ ഇരിക്കുന്ന ഹരിതയെ ആണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.
പൂജ ഹോളിഡേയ്സ് അവസാനിച്ചു എന്ന് തന്റെ ചിത്രങ്ങൾക്ക് താഴെ കുറിച്ച് എല്ലാവർക്കും വിജയദശമി ദസറ ആശംസകൾ നേർന്നു കൊണ്ടാണ് ഹരിത തൻറെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. സ്വതന്ത്ര ബ്രാൻഡിന്റെ ഷിഫോൺ സാരിയാണ് ഹരിത ധരിച്ചിരിക്കുന്നത്. തരത്തിന്റെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് കെ സി ഷെറിൻ ആണ് . നിരവധി ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.