സിനിമ അഭിനയത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുബത്തിൽ നിന്നുമാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്. ബോളിവുഡിൽ നിത്യഹരിത നായിക എന്ന നിലയിൽ അറിയപ്പെട്ട നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. എന്നാൽ തന്റെ സൗന്ദര്യവും കൊണ്ടും അഭിനയ മികവും കൊണ്ടാണ് പിന്നീട് ജാൻവി സിനിമ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചത്.
2018ലാണ് താരം ആദ്യമായി അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്. ഭദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ തന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചു എന്ന് വേണം പറയാൻ. ഈ സിനിമയിലൂടെ മികച്ച അഭിനയത്തിനു രണ്ട് പ്രാവശ്യം ഫിലിം ഫെയർ അവാർഡ് നോമിനേറ്റ ചെയ്തത് തന്നെ ഇതിന്റെ തെളിവുകളാണ്.
നിറഞ്ഞ മനസ്സോടെയും കൈയടികളോടെയുമാണ് താരത്തെ സിനിമ പ്രേമികൾ സ്വീകരിച്ചത്. കൂടാതെ ചുരുങ്ങിയ സമയം കൊണ്ട് ജാൻവി നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. സിനിമയിൽ തനിക്ക് ലഭിക്കുന്ന ഓരോ വേഷങ്ങളും അതിഗംഭീരമായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ നടിയുടെ അഭിമുഖത്തിന്റെ ഭാഗമാണ് വൈറലായി കൊണ്ടിരിക്കുന്നത്.
ഒരാളുടെ കണ്ണ് ആദ്യം ജാൻവിയിൽ ശ്രെദ്ധിക്കുന്നത് എന്താണ് എന്നാണ് അവതാരിക ചോദിച്ചത്. അതിനു ജാൻവി മറുപടി പറഞ്ഞത് ഇങ്ങനെ “എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കണമെന്നാണ് njan ആഗ്രഹിക്കുന്നത്. എന്നാൽ കാഴ്ച്ചക്കരുടെ കണ്ണ് പോകുന്നത് മറ്റ് പലയിടങ്ങളിലാണ്”. ചുരുങ്ങിയ സമയം കൊണ്ടാണ് താൻ പറഞ്ഞ മറുപടിയും ആരാധകർ ഏറ്റെടുത്തത്.