മലയാളികൾക്ക് എന്നും നല്ല സിനിമകൾ സമ്മാനിച്ച നടനും സംവിധായകനുമാണ് ജൂഡ് ആന്റണി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിനിമ പ്രേക്ഷകർ ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ഓം ശാന്തി ഓശാനയിലെ നായികയായ നസ്രിയെ പറ്റി പറഞ്ഞ വാക്കുകളാണ്. നസ്രിയയുടെ ഒരു സിനിമ കണ്ട് ഓവർ ആക്ടിങ് ആണെന്ന് തോന്നുകയും സിനിമയിൽ നായികയാക്കണ്ട എന്ന തീരുമാനം ഉണ്ടായിരുന്നു എന്ന് ജൂഡ് പറയുന്നു.
ജൂഡ് ആന്റണി പറഞ്ഞത് ഇങ്ങനെ “നിവിൻ പോളി നസ്രിയ എന്ന കോംബോയെ ആദ്യമായി മലയാളികൾക്ക് സമ്മാനിച്ചത് അൽഫോൻസ് പുത്രനാണ്. ഓം ശാന്തി ഓശാന ചെയ്യുന്ന സമയത്ത് ആദ്യമേ എല്ലാവരും പറഞ്ഞിരുന്നു നസ്രിയയെ നായികയാക്കിയാൽ കൊള്ളാമെന്ന്. ആ സമയത്തായിരുന്നു നസ്രിയയുടെ മാഡ് ഡാഡ് സിനിമ റിലീസ് ചെയ്തത്.
സിനിമ കണ്ടപ്പോൾ ഭയങ്കര ഓവർ ആണെന് തോന്നി. അതുകൊണ്ട് തന്നെ അവരെ കാസറ്റ് ചെയ്യാൻ കൂറെ മടിച്ചു. വേറെ ഒരാളെ നോക്കാമെന്ന് ചിന്തിക്കുകയും അങ്ങനെ ഒരുപാട് പേരെ നോക്കി. എന്റെ എന്തോ ഭാഗ്യത്തിനു എനിക്ക് വേറെ ആരെയും കിട്ടില്ല. പിന്നീട നസ്രിയ തന്നെ നായികയായി എത്തുകയായിരുന്നു. എഡിറ്റിംഗ് ടേബിൾ കണ്ടപ്പോഴാണ് അവർ എത്രമാത്രം നന്നായി ചെയ്‌തെന്ന് മനസ്സിലായത്.
ആയൊരു വേഷം നസ്രിയയ്ക്ക് അല്ലാതെ വേറെ ആർക്കും കൈകാര്യം ചെയ്യാൻ സാധിക്കുന്നതല്ല. ശേഷം ഞാൻ വെറുതെ ഒരു നന്ദി നസ്രിയക്ക് അയച്ചു. എന്താണ് ഏട്ടായ്‌ന്ന് നസ്രിയ. ഞാൻ ഇരിക്കട്ടെയെന്ന്. ഇന്നും തന്റെ ഓർമകളിൽ നിൽക്കുന്ന കാലമാണ് അതൊക്കെ” എന്ന് ജൂഡ് തുറന്നു പറഞ്ഞു.