തനിക്ക് ഇപ്പോഴും പ്രണവി മോഹൻലാലിനെ ഇഷ്ടമാണെന്ന് നടി ഗായത്രി സുരേഷ്

ഒരിക്കൽ നടി ഗായത്രി സുരേഷ് പ്രണവ് മോഹൻലാലിനോടുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ പുറകെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ഒട്ടേറെ വിമർശനങ്ങൾ താരം കേൾക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ തനിക്ക് ഇപ്പോഴും പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നുള്ള വെളിപ്പെടുത്തലുമായിട്ടാണ് നടി ഗായത്രി സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.

മുമ്പ് തന്റെ ഫോണിന്റെ വാൾ പേപ്പർ പ്രണവായിരുന്നു.നിലവിൽ പ്രണവ് അല്ല എന്നാണ് ഗായത്രി പറയുന്നത്. തനിക്ക് ഇപ്പോഴും പ്രണവിനെ ഇഷ്ടമാണ് എന്നാണ് ഗായത്രി തുറന്നു പറയുന്നത്. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോട് ഭയങ്കര ആരാധനയാണ്. വളരെ സിനിമാറ്റിക് ആൻഡ് ഡ്രമാറ്റിക്ക് ആളാണ് പ്രണവ് മോഹൻലാൽ.

അന്ന് സെലിബ്രിറ്റി ആരാണെന്ന് ചോദിച്ചപ്പോൾ പ്രണവ് ആണെന്ന് പറഞ്ഞാൽ മതിയായിരുന്നു. ഇതിനുശേഷമുള്ള പല അഭിമുഖങ്ങളിലും ഇതിനെ കുറിച്ച് ഒരുപാട് ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഇതുമൂലമാണ് ഒരുപാട് ട്രോളുകൾ ഉണ്ടായത് എന്നാണ് ഗായത്രി പറയുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമയുടെ ലൊക്കേഷനിൽ ഞാൻ പ്രണവിനെ കാണാൻ പോയിരുന്നു.

എല്ലാവരും പറയുന്നത് പ്രണവ് എക്സ്‌ട്രോവേർട്ടാണെന്ന്. പക്ഷെ എനിക്ക് കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല. താങ്കളെ കാണാൻ വേണ്ടി മാത്രം വന്നതാണെന്ന് പ്രണവിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഹാൻഡ്‌ഷേക്ക് തന്നു. അപ്പോഴേക്കും ഷോട്ടിന്റെ സമയമാവുകയും അദ്ദേഹം പോവുകയും ചെയ്തു. അതേസമയം വളരെ കുറച്ച് സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുത്ത നടിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായിയെത്തിയ ജമനാപ്യാരി എന്ന സിനിമയിലൂടെ നായികയായിട്ടാണ് താരം ആദ്യമായി സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട ഒട്ടേറെ ചലച്ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു.