മലയാളികളുടെ പ്രിയ നടനാണ് ഷൈൻ ടോം ചാക്കോ. വളരെ വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ ഇതാ ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് രംഗത്തെത്തിരിക്കുകയാണ് മലയാളികളുടെ റൊമാന്റിക്ക് ഹീറോയായ കുഞ്ചാക്കോ ബോബൻ. 27 വർഷങ്ങൾ കൊണ്ട് താൻ ചെയ്തത് വെറും 103 സിനിമകളാണ്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ഏകദേശം 100 സിനിമകളിലാണ് ഷൈൻ ടോം അഭിനയിച്ചിരിക്കുന്നത്.
ഇങ്ങനെ പോയാൽ ഷൈൻ ടോം ചാക്കോ എന്റെ സീനിയർ ആവുമെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഷൈൻ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്യുന ഏറ്റവും പുതിയ സിനിമയായ വിവേകാനന്ദൻ വൈറലാണ് എന്ന ചലച്ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിലാണ് കുഞ്ചാക്കോ ബോബൻ ഇത് വ്യക്തമാക്കിയത്. കൂടാതെ ഷൈനിന്റെ നൂറാമത്തെ ചലച്ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്.
പുതിയ വർഷത്തിൽ ആദ്യമാണ് ഒരു സിനിമയുടെ ചടങ്ങിനു വരുന്നത്. അത് കമൽ സാറിന്റെ സിനിമയായതിനാൽ ഏറെ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. തനിക്ക് നല്ല സിനിമകളും വേഷങ്ങളും നൽകിയ സംവിധായനാണ് കമൽ. സഹസംവിധായകനായിരിക്കുമ്പോൾ തന്നെ ഷൈനെ തനിക്ക് അറിയാമെന്ന് കുഞ്ചാക്കോ ബോബൻ തന്റെ വാക്കുകളിൽ കൂട്ടി ചേർത്തു.
ചുരുങ്ങിയ സമയം കൊണ്ടാണ് സഹസംവിധായകനിൽ നിന്നും നടനിലക്ക് ഷൈൻ മാറി കഴിഞ്ഞത്. ഗദ്ദാമ എന്ന സിനിമയിലെ ഷൈന്റെ പ്രകടനം കണ്ടിട്ട് താൻ അദ്ദേഹത്തെ വിളിച്ചിരുന്നു. ഏതൊരു സിനിമ പ്രേമിയുടെയും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രമായിരുന്നു ഷൈനി കൈകാര്യം ചെയ്തത് എന്നീ കാര്യങ്ങളാണ് ചാക്കോച്ചൻ ചടങ്ങിൽ സംസാരിച്ചത്. ജനുവരി 19നാണ് വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ തീയേറ്ററുകളിൽ എത്തുന്നത്.