മലയാളികൾക്ക് നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി ചലച്ചിത്രങ്ങളിൽ സഹതാരവുമായി നായികയായും താരം തിളങ്ങിട്ടുണ്ട്. ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് ഇപ്പോൾ താരത്തെ തേടിയെത്തുന്നത്. കൈകാര്യം ചെയ്യുന്ന വേഷങ്ങൾ എല്ലാം വളരെ നന്നായിട്ടാണ് ഹണി റോസ് കാഴ്ച്ചവെക്കുന്നത്.
മലയാളത്തിൽ മോഹൻലാൽ അടക്കം പല പ്രേമുഖ താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ലഭിക്കുന്ന അവസരങ്ങൾ എല്ലാം വളരെ മികച്ച രീതിയിലാണ് താരം ഉപയോഗിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. ബോൾഡായ കഥാപാത്രങ്ങളാണ് താരം ഏപ്പോഴും തിരഞ്ഞെടുക്കാൻ ശ്രെമിക്കാറുള്ളത്. ട്രിവാൻഡറും ലോഡ്ജ് എന്ന സിനിമയാണ് ഹണി റോസിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്.
മോഡേൺ വേഷത്തിലും നാടൻ വേഷത്തിലും താരം ഒരുപോലെ ശ്രെദ്ധിക്കപ്പെടാറുണ്ട്. സിനിമയെക്കാളും താരം ഇപ്പോൾ കൂടുതൽ സജീവമായിരിക്കുന്നത് ഉദ്‌ഘാടന വേദികളിലാണ്. കേരളത്തിന്റെ അകത്തും പുറത്തും യുഎഇ അടക്കമുള്ള ഇടങ്ങിൽ ഹണി റോസ് ഉദ്‌ഘാടന ചടങ്ങിൽ സർവ സാന്നിധ്യമാണ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഹണി റോസിനെതിരെ ശക്തമായ വിമർശനം നടത്തി കൊണ്ടിരിക്കുകയാണ്.
കോഴിക്കോട് ഒരു ഗാഡ്ജറ്റ് ഷോപ്പിൽ ഉദ്‌ഘാടനത്തിനു ശേഷമാണ് താരത്തിനു കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നത്. പുതിയ മേക്കോവറിലായിരുന്നു ഹണി റോസ് ഉദ്ഘാടനത്തിനെത്തിയത്. മുടി കളർ ചെയ്ത സ്ലീവ് ലെസ് ഡൌൺ ആയിരുന്നു ഹണി റോസ് ധരിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രെചരിച്ചതോടെയാണ് താരത്തിനു ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ഹണി റോസ് നന്നായി ഉപയോഗിക്കുന്നുണ്ടെന്ന് തുടങ്ങിയ കമെന്റുകളാണ് കൂടുതലായിട്ട് കാണാൻ കഴിയുന്നത്.